പോസ്റ്ററില്‍ ശ്രീരാമനായി രാഹുല്‍ഗാന്ധി: മതവികാരം വ്രണപ്പെടുത്തിയതിനു കേസ്
ഫെബ്രുവരി മൂന്നിന് ബീഹാറില്‍ കോണ്‍ഗ്രസ് നടത്തുന്ന മെഗാറാലിക്ക് മുന്നോടിയായാണ് പോസ്റ്റര്‍ പുറത്തിറക്കിയത്

പട്‌ന: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ ശ്രീ രാമനായി ചിത്രീകരിച്ച് പോസ്റ്റര്‍ പതിച്ചതിനെതിരേ പോലിസ് കേസെടുത്തു. മതവികാരം വ്രണപ്പെടുത്തിയതിനാണു രാഹുല്‍ ഗാന്ധി, ബീഹാര്‍ കോണ്‍ഗ്രസ് നേതാവ് മദന്‍ മോഹന്‍ ഝാ ഉള്‍പ്പടെ ആറു പേര്‍ക്കെതിരേ പട്‌ന സിവില്‍ കോടതിയില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കേസെടുത്തത്. ഫെബ്രുവരി മൂന്നിന് ബീഹാറില്‍ കോണ്‍ഗ്രസ് നടത്തുന്ന മെഗാറാലിക്ക് മുന്നോടിയായാണ് പോസ്റ്റര്‍ പുറത്തിറക്കിയത്. ശ്രീരാമന്റെ തലയ്ക്കു പകരം രാഹുല്‍ ഗാന്ധിയുടെ തല ചേര്‍ത്താണ് പോസ്റ്ററിലുള്ളത്. 'അവര്‍ രാമനാമം ജപിച്ചിരിക്കട്ടെ, താങ്കള്‍ സ്വയം രാമനാകും' എന്നാണ് പോസ്റ്ററിലെ വാചകം. യുപിഎ അധ്യക്ഷ സോണിയ ഗാന്ധി, എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി, മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ് എന്നിവരുടെ ചിത്രങ്ങളും പോസ്റ്ററിലുണ്ട്. കൂടാതെ, കോണ്‍ഗ്രസിന്റെ സംസ്ഥാന നേതാക്കളും പോസ്റ്ററില്‍ ഇടം നേടിയിരുന്നു. നേരത്തേ രാമനായി രാഹുലും രാവണനായി മോദിയും പോസ്റ്ററില്‍ ഇടംപിടിച്ചിരുന്നു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിനു മുമ്പ് കണ്ണൂരില്‍ സിപിഎം ജില്ലാ സെക്രട്ടറി പി ജയരാജനെ ശ്രീകൃഷ്ണനായും പിണറായി വിജയനെ അര്‍ജ്ജുനനായും ചിത്രീകരിയ്ക്കുന്ന ഫഌക്‌സ് ബോര്‍ഡുകള്‍ ഏറെ വിവാദമായിരുന്നു. പിണറായി വിജയന്‍ നയിക്കുന്ന നവകേരള യാത്രയ്ക്ക് അഭിവാദ്യം അര്‍പ്പിച്ച് അമ്പാടിമുക്കില്‍ പ്രത്യക്ഷപ്പെട്ട ബോര്‍ഡ് കേരളരീഷ്ട്രീയത്തില്‍ ഏറെ വിവാദമുയര്‍ത്തിയിരുന്നു.
RELATED STORIES
രാജ്യദ്രോഹ കേസ്: ജാമ്യത്തിനായി ഷര്‍ജീല്‍ ഇമാം സ്പെഷ്യല്‍ കോടതിയെ...
27 May 2022 7:34 PM GMTആലപ്പുഴയിലെ മുദ്രാവാക്യം കേസ്: അറസ്റ്റിലായവരെ വിലങ്ങണിയിച്ച പോലിസിന്...
27 May 2022 6:54 PM GMTഅബൂദബി-ദോഹ റൂട്ടില്‍ പ്രതിദിനം മൂന്ന് സര്‍വീസുകള്‍ കൂടി
27 May 2022 6:13 PM GMT'പ്രേക്ഷകര്‍ക്ക് ഇനിയും വിഷലിപ്തമായ ഒരുപാട് കാളരാത്രികള്‍...
27 May 2022 4:57 PM GMTഗ്യാന്‍വാപി മസ്ജിദ് കേസ്: ഫോട്ടോ, വീഡിയോ ഉള്ളടക്കം വെളിപ്പെടുത്തുന്നത് ...
27 May 2022 3:41 PM GMTഅടിമവേലയെ എതിര്‍ത്ത ദലിത് യുവാവിനെ പശുത്തൊഴുത്തില്‍ ചങ്ങലയില്‍...
27 May 2022 3:33 PM GMT