കശ്മീരില്‍ സുരക്ഷ കര്‍ശനമാക്കാന്‍ ഉന്നതതലയോഗത്തില്‍ മന്ത്രിയുടെ നിര്‍ദേശം
കശ്മീരിലെ വിദ്യാര്‍ത്ഥികള്‍ക്ക് സുരക്ഷ ഒരുക്കണമെന്ന് ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ് പ്രത്യേകം നിര്‍ദേശിച്ചു

ഉന്നത ഉദ്യോഗസ്ഥര്‍ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങിന്റെ വസതിയില്‍ യോഗത്തിനെത്തുന്നു
ജമ്മു: പുല്‍വാമ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ കശ്മീരിലും അതിര്‍ത്തിയിലും സുരക്ഷ കര്‍ശനമാക്കാന്‍ ഉന്നതതല യോഗത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങിന്റെ നിര്‍ദേശം. മന്ത്രിയുടെ വസതിയില്‍ ചേര്‍ന്ന യോഗത്തില്‍ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍, റോ, ഐബി മേധാവികളും ആഭ്യന്തര സെക്രട്ടറിയും പങ്കെടുത്തു. കശ്മീരിലെ വിദ്യാര്‍ത്ഥികള്‍ക്ക് സുരക്ഷ ഒരുക്കണമെന്ന് ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ് പ്രത്യേകം നിര്‍ദേശിച്ചു. ഉന്നത ഉദ്യോഗസ്ഥര്‍ രാജ്യത്തെ സ്ഥിതിഗതികള്‍ വിശദീകരിച്ചു. ഇന്ത്യാ-പാക് അതിര്‍ത്തിയിലെ സുരക്ഷാപ്രശ്നങ്ങളും യോഗം ചര്‍ച്ച ചെയ്തു. ആക്രമണത്തില്‍ സുരക്ഷാ വീഴ്ചയുണ്ടോയെന്ന് പരിശോധിക്കാന്‍ ദേശീയ അന്വേഷണ ഏജന്‍സിയുടെയും നാഷനല്‍ സെക്യൂരിറ്റി ഗാര്‍ഡിന്റേയും നേതൃത്വത്തില്‍ ആന്വേഷണം നടക്കുന്നുണ്ട്. സൈനികവാഹനങ്ങള്‍ കടന്നുപോവുന്നതിനു മണിക്കൂറുകള്‍ മുമ്പ് അടച്ച ദേശീയപാതയില്‍ അക്രമിക്ക് വാഹനവുമായി എത്താന്‍ കഴിഞ്ഞത് എങ്ങനെയാണെന്നു സിആര്‍പിഎഫ് അന്വേഷണം നടത്തുന്നുണ്ട്. അത്യൂഗ്ര സ്ഫോടനമാണ് നടന്നതെന്നും ഒരു മൃതദേഹം 80 മീറ്റര്‍ അകലെ തെറിച്ചുവീണത് സ്ഫോടനത്തിന്റെ ആഘാതം വ്യക്തമാക്കുന്നതായും ഉദ്യോഗസ്ഥര്‍ വിശദീകരിച്ചു.
RELATED STORIES
കുളത്തില്‍ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികള്‍ മുങ്ങി മരിച്ചു
18 May 2022 7:24 PM GMTസംസ്ഥാനത്ത് അഞ്ചാം ദിനവും കനത്ത മഴ; വ്യാപക നാശനഷ്ടം,...
18 May 2022 7:09 PM GMTകൊച്ചിയില്‍ എംഡിഎംഎയുമായി അധ്യാപകര്‍ പിടിയില്‍
18 May 2022 5:55 PM GMTതൃശൂരില്‍ യുവാവിനെയും യുവതിയെയും ഹോട്ടല്‍മുറിയില്‍ മരിച്ചനിലയില്‍...
18 May 2022 5:39 PM GMTപി എം എ സലാമിന്റെ പ്രസ്താവന ക്രൂരം; ലീഗ് നിലപാട് വ്യക്തമാക്കണമെന്ന്...
18 May 2022 4:55 PM GMT'പൊതുപ്രവര്‍ത്തനം കുറ്റകൃത്യമല്ല; അന്യായമായി കാപ്പ ചുമത്തിയത്...
18 May 2022 4:09 PM GMT