അകമ്പടി പോലിസുകാര്‍ക്ക് പ്രത്യേക വാഹനം വേണമെന്ന്; പോലിസ് സ്റ്റേഷനു മുന്നില്‍ പ്രതിഷേധവുമായി മോദിയുടെ സഹോദരന്
ജയ്പൂര്‍ അജ്മീര്‍ ദേശീയപാതയിലെ ബാഗ്രു പോലിസ് സ്റ്റേഷനു മുന്നിലാണ് ചൊവ്വാഴ്ച ധര്‍ണ നടത്തിയത്
ജയ്പൂര്‍: തനിക്ക് അകമ്പടി സേവിക്കുന്ന പോലിസുകാര്‍ക്ക് പ്രത്യേക വാഹനം നല്‍കണമെന്ന് ആവശ്യപ്പെട്ട് പോലിസ് സ്റ്റേഷനില്‍ നരേന്ദ്രമോദിയുടെ സഹോദരന് പ്രഹ്ലാദ് മോദിയുടെ പ്രതിഷേധം. ജയ്പൂര്‍ അജ്മീര്‍ ദേശീയപാതയിലെ ബാഗ്രു പോലിസ് സ്റ്റേഷനു മുന്നിലാണ് ചൊവ്വാഴ്ച ധര്‍ണ നടത്തിയത്. പ്രഹ്ലാദ് മോദിയ്ക്കൊപ്പം പോവേണ്ട രണ്ട് സുരക്ഷാ ഉദ്യോഗസ്ഥരെ സ്വന്തം വാഹനത്തില്‍ വരാന്‍ അനുവദിക്കില്ലെന്നും പ്രത്യേക വാഹനം ഏര്‍പ്പെടുത്തണമെന്നുമായിരുന്നു ഇദ്ദേഹത്തിന്റെ ആവശ്യം. പ്രതിഷേധം ഒരു മണിക്കൂറോളം നീണ്ടുനിന്നു. എന്നാല്‍, സംരക്ഷിക്കേണ്ടയാളുടെ വാഹനത്തിലാണ് സുരക്ഷയ്ക്കു നിയോഗിക്കപ്പെട്ട പോലിസുകാര്‍ ഇരിക്കേണ്ടതെന്നായിരുന്നു പോലിസിന്റെ നിലപാട്. ഉത്തരവ് പ്രഹ്ലാദ് മോദിയെ കാണിച്ചുകൊടുന്നും കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കി തിരിച്ചയച്ചെന്നും ജയ്പൂര്‍ പോലിസ് കമ്മീഷണര്‍ അനന്ത് ശ്രീവാസ്തവ പറഞ്ഞു.