India

എന്‍ആര്‍സി: ആഭ്യന്തര മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് രാജ്യസഭയില്‍ ബഹളം

പാര്‍ട്ടി പ്രവര്‍ത്തനങ്ങളുടെ പേരുപറഞ്ഞ് രാജ്യസഭയില്‍ എത്താതിരിക്കരുതെന്ന് ജോസ് കെ മാണിയോട് സഭാ അധ്യക്ഷന്‍ എം വെങ്കയ്യ നായിഡു പറഞ്ഞു

എന്‍ആര്‍സി: ആഭ്യന്തര മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് രാജ്യസഭയില്‍ ബഹളം
X

ന്യൂഡല്‍ഹി: സുപ്രിംകോടതിയുടെ രൂക്ഷ വിമര്‍ശനത്തിന്റെ പശ്ചാതലത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ് രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് രാജ്യസഭയില്‍ പ്രതിപക്ഷ ബഹളം. അസമിലെ ദേശീയ പൗതര്വ രജിസ്റ്റര്‍(എന്‍ആര്‍സി) വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരേ ഇന്നലെ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി അധ്യക്ഷനായ ബെഞ്ച് നടത്തിയ പരാമര്‍ശത്തിന്റെ പശ്ചാത്തലത്തിലാണ് പ്രതിപക്ഷം വിഷയം പാര്‍ലമെന്റില്‍ ഉന്നയിച്ചത്. എന്‍ആര്‍സിയുടെ ഭാഗമായി സേവനം അനുഷ്ടിക്കുന്ന സായുധസേനയെ ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ പശ്ചാതലത്തില്‍ പിന്‍വലിക്കാന്‍ അനുവധിക്കണമെന്ന് ആവശ്യപ്പെട്ട് ആഭ്യന്തര മന്ത്രാലയം നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് കോടതി ഇന്നലെ, കേന്ദ്രത്തിനെതിരേ രൂക്ഷവിമര്‍ശനം നടത്തിയത്. കേന്ദ്രം എന്‍ആര്‍സി പ്രവര്‍ത്തനങ്ങളെ തകര്‍ക്കാനുള്ള എല്ലാ ശ്രമങ്ങളും നടത്തിയെന്നായിരുന്നു കേന്ദ്രത്തിന്റെ ഹര്‍ജി തള്ളിക്കൊണ്ട് സുപ്രിംകോടതി വ്യക്തമാക്കിയിരുന്നത്. ഈ പശ്ചാത്തലത്തില്‍ ആഭ്യന്തര മന്ത്രി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിപക്ഷം ഇന്ന് സഭയില്‍ പ്രതിഷേധിച്ചത്. പ്രതിപക്ഷ പ്രതിഷേധം ശക്തമായതോടെ സഭ രണ്ടു മണി വരെ നിര്‍ത്തിവച്ചു. ഒഡീഷയില്‍ നിന്നുള്ള പാര്‍ലമെന്റംഗം എല്‍ കെ സ്വായിന്റെ നിര്യാണത്തെ തുടര്‍ന്ന് ലോക്‌സഭ നാളത്തേക്ക് പിരിഞ്ഞു.

അതിനിടെ, പാര്‍ട്ടി പ്രവര്‍ത്തനങ്ങളുടെ പേരുപറഞ്ഞ് രാജ്യസഭയില്‍ എത്താതിരിക്കരുതെന്ന് ജോസ് കെ മാണിയോട് സഭാ അധ്യക്ഷന്‍ എം വെങ്കയ്യ നായിഡു പറഞ്ഞു. രോഗം കാരണം സഭയില്‍ എത്താതിരിക്കാം. അത് ശരിയായ കാരണമാണ്. എന്നാല്‍, പാര്‍ട്ടി പ്രവര്‍ത്തനം സഭയില്‍ ഹാജരാവാതിരിക്കാനുള്ള കാരണമല്ലെ. രാജ്യസഭയിലെ തുടക്കക്കാരന്‍ എന്ന നിലയില്‍ ഇത്തവണത്തേക്ക് ലീവ് അംഗീകരിക്കാമെന്നും നായിഡു പറഞ്ഞു.




Next Story

RELATED STORIES

Share it