India

രണ്ടല്ല, അറസ്റ്റ് ചെയ്തത് ഒരു പൈലറ്റിനെ: തിരുത്തുമായി പാകിസ്താന്‍

സൈനികനെ പിടികൂടിയ പാകിസ്താന്‍ ജനീവ കണ്‍വന്‍ഷനിലെ ധാരണകള്‍ ലംഘിച്ചതായി ആരോപണമുയര്‍ന്നിട്ടുണ്ട്

രണ്ടല്ല, അറസ്റ്റ് ചെയ്തത് ഒരു പൈലറ്റിനെ: തിരുത്തുമായി പാകിസ്താന്‍
X

ന്യൂഡല്‍ഹി: ഇന്ത്യന്‍ വ്യോമസേനയുടെ രഒരു പൈലറ്റിനെയാണ് അറസ്റ്റ് ചെയ്തതെന്ന തിരുത്തുമായി പാകിസ്താന്‍ രംഗത്ത്. കഴിഞ്ഞ ദിവസം രണ്ടു പൈലറ്റുമാരെയാണ് പിടികൂടിയതെന്ന് അവകാശപ്പെട്ടിരുന്നു. ഇപ്പോള്‍ പാകിസ്താന്‍ സായുധസേനാ വക്താവ് മേജര്‍ ജനറല്‍ ആസിഫ് ഗഫൂറാണ് തങ്ങളുടെ കസ്റ്റഡിയില്‍ ഒരു ഇന്ത്യന്‍ വ്യോമസേനാ പൈലറ്റ് മാത്രമാണുള്ളതെന്നു ട്വിറ്ററിലൂടെ അറിയിച്ചത്. കഴിഞ്ഞ ദിവസം ഇദ്ദേഹം തന്നെയാണ് ഇന്ത്യന്‍ എയര്‍ഫോഴ്‌സിന്റെ രണ്ടു ജെറ്റ് വിമാനങ്ങള്‍ വെടിവച്ചിട്ടെന്നും പരിക്കേറ്റ രണ്ടു പൈലറ്റുമാരെ ഉത്തരവാദിത്തമുള്ള രാഷ്ട്രമെന്ന നിലയില്‍ ആവശ്യമായ ചികില്‍സ നല്‍കുന്നുണ്ടെന്ന് മാധ്യമങ്ങളോടു പറഞ്ഞത്. പാകിസ്താന്‍ പ്രധാനമന്ത്രി ഇംറാന്‍ ഖാന്‍ ഇതേ അവകാശവാദം ആവര്‍ത്തിച്ചു. ബുധനാഴ്ചയാണ് ഇന്ത്യയുടെ മിഗ് 21 ബൈസന്‍ ജെറ്റ് തകര്‍ന്നുവീണത്. ഇന്ത്യന്‍ എയര്‍ഫോഴ്‌സ് പൈലറ്റ് വിങ് കമ്മാന്റര്‍ അഭിനന്ദനാണ് പാകിസ്താന്‍ കസ്റ്റഡിയിലുള്ളതെന്ന് ഇന്ത്യ സ്ഥിരീകരിച്ചിരുന്നു.


അതേസമയം, സൈനികനെ പിടികൂടിയ പാകിസ്താന്‍ ജനീവ കണ്‍വന്‍ഷനിലെ ധാരണകള്‍ ലംഘിച്ചതായി ആരോപണമുയര്‍ന്നിട്ടുണ്ട്. പൈലറ്റിനെ മര്‍ദ്ദിക്കുകയും കെട്ടിയിടുകയും ചെയ്‌തെന്നു കാണിക്കുന്ന ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തുവിട്ടത് ജനീവ കണ്‍വന്‍ഷനിലെ മനുഷ്യാവകാശങ്ങ സംരക്ഷണങ്ങളുടെ ലംഘനമാണ്. ഇതേത്തുടര്‍ന്ന് പാകിസ്താന്‍ ഔദ്യോഗിക ചാനലില്‍ നിന്ന് പ്രസ്തുത വീഡിയോ ഒഴിവാക്കിയിട്ടുണ്ട്. മാത്രമല്ല, ഇന്ത്യ-പാക് സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ട്വിറ്ററില്‍ ജനീവ കണ്‍വന്‍ഷന്‍, സേ നോ ടു വാര്‍ തുടങ്ങിയ കാംപയിനുകളും ശക്തമാണ്.




Next Story

RELATED STORIES

Share it