നെഗറ്റീവ് മാര്‍ക്കിങ് പുനപരിശോധിക്കണമെന്ന് മദ്രാസ് ഹൈക്കോടതി
കേരളത്തില്‍ പിഎസ്സി ഉള്‍പ്പെടെ മൈനസ് മാര്‍ക്കിങ് സമ്പ്രദായം നടപ്പാക്കുന്നുണ്ട്

ചെന്നൈ: മല്‍സരപ്പരീക്ഷകളില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന നെഗറ്റീവ് മാര്‍ക്കിങ് സമ്പ്രദായം പുനപരിശോധിക്കണമെന്നും വികസിത രാജ്യങ്ങള്‍ ഇത്തരം സമ്പ്രദായം പിന്തുടരാറില്ലെന്നും മദ്രാസ് ഹൈക്കോടതി. പരീക്ഷയില്‍ നെഗറ്റീവ് മാര്‍ക്കിങ് കാരണം കട്ട്ഓഫ് മാര്‍ക്കിലും മൂന്ന് മാര്‍ക്ക് കുറഞ്ഞെന്നും ഇതുകാരണം അയോഗ്യനായെന്നും കാണിച്ച് 2013ലെ ജെഇഇ(മെയിന്‍) പരീക്ഷയെഴുതിയ നെല്‍സണ്‍ പ്രഭാകര്‍ നല്കിയ പരാതിയിലാണ് കോടതിയുടെ നിരീക്ഷണം. വിദ്യാര്‍ഥികള്‍ക്ക് ബുദ്ധിപരമായ അനുമാനങ്ങളിലെത്തുന്നതിന് തടസ്സമാകുന്നതോടൊപ്പം ബൗദ്ധിക വികാസത്തിന് തടസം സൃഷ്ടിക്കുന്നതുമാണ് നെഗറ്റീവ് മാര്ക്കിങെന്ന് ജസ്റ്റിസ് ആര് മഹാദേവന് സിബിഎസ്ഇയോട് പറഞ്ഞു. എന്നാല്‍ ഓരോ ശരിയുത്തരത്തിനും നാലു മാര്‍ക്കും നാല് തെറ്റുത്തരത്തിന് ഒരു മൈനസ് മാര്‍ക്കുമാണ് നല്‍കുന്നതെന്ന് സിബിഎസ്ഇ മറുപടി നല്കി. ഫിസിക്സ്, മാത്തമാറ്റിക്സ് ഉത്തരക്കടലാസുകള്‍ പുനര്‍മൂല്യനിര്‍ണയം നടത്താന്‍ സിബിഎസ്ഇയോട് നിര്‍ദേശിക്കണമെന്നും ജെഇഇ (അഡ്വാന്‍സ്) പരീക്ഷ എഴുതാന്‍ അനുവദിക്കണമെന്നും നെല്‍സണ്‍ ആവശ്യപ്പെട്ടിരുന്നു. കോടതി ഇടക്കാല ആശ്വാസമായി പരീക്ഷ എഴുതാന്‍ അനുവദിച്ചെങ്കിലും സിബിഎസ്ഇ അനുമതി നിഷേധിച്ചിരുന്നു. കേരളത്തില്‍ പിഎസ്സി ഉള്‍പ്പെടെ മൈനസ് മാര്‍ക്കിങ് സമ്പ്രദായം നടപ്പാക്കുന്നുണ്ട്.
RELATED STORIES
അനധികൃത പണമിടപാട്: യുവാവിനെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ മൂന്ന് പേര്...
19 May 2022 7:24 PM GMTടെറസില്‍ നിന്ന് വീണ് യുവാവ് മരിച്ച സംഭവം: സുഹൃത്തുക്കളായ മൂന്നു പേര്...
19 May 2022 6:55 PM GMTകോട്ടയം ലുലുമാളിനെതിരേ ഹിന്ദുത്വ സംഘടനകള്‍; അനുമതി...
19 May 2022 5:52 PM GMTപോലിസിനെക്കണ്ടു ഭയന്നോടിയ യുവാവ് തോട്ടിൽ വീണു മരിച്ചു
19 May 2022 5:48 PM GMTപോലിസുകാർ പന്നികെണിയിൽ കുടുങ്ങിയത് കണ്ടു; കൃത്യം വിവരിച്ച് പിടിയിലായവർ
19 May 2022 5:29 PM GMTഹോട്ടലിൽ മരിച്ച നിലയിൽ കണ്ടെത്തിയ കമിതാക്കളിൽ യുവതിയുടേത് കൊലപാതകം;...
19 May 2022 5:03 PM GMT