India

എന്‍ഡിഎ നിലംപൊത്തുമെന്ന് സര്‍വേ; കേരളത്തില്‍ എല്‍ഡിഎഫ് നാലിലൊതുങ്ങും

ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ബിജെപിയാവും ഏറ്റവും വലിയ ഒറ്റകക്ഷി

എന്‍ഡിഎ നിലംപൊത്തുമെന്ന് സര്‍വേ; കേരളത്തില്‍ എല്‍ഡിഎഫ് നാലിലൊതുങ്ങും
X

ന്യൂഡല്‍ഹി: വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി ഉള്‍പ്പെടുന്ന എന്‍ഡിഎ നിലംപൊത്തുമെന്ന് സര്‍വേ ഫലം. ഇപ്പോള്‍ തിരഞ്ഞെടുപ്പ് നടത്തിയാല്‍ ആര്‍ക്കും വ്യക്തമായ ഭൂരിപക്ഷം ലഭിക്കില്ലെന്നും ത്രിശങ്കുസഭയ്ക്കാണു സാധ്യതയെന്നും ഇന്ത്യ ടുഡേ-കാര്‍വി സര്‍വേ പറയുന്നു. എന്നാല്‍, കേരളത്തില്‍ യുഡിഎഫിന് 16 ഉം എല്‍ഡിഎഫിനു 4 ഉം സീറ്റുകളാണു ലഭിക്കുകയെന്നാണ് സീ വോട്ടര്‍ സര്‍വേ പ്രവചിക്കുന്നത്. ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ബിജെപിയാവും ഏറ്റവും വലിയ ഒറ്റകക്ഷി. എന്നാല്‍ സര്‍ക്കാര്‍ രൂപീകരണത്തിന് ആവശ്യമായ 272 സീറ്റുകള്‍ എന്‍ഡിഎ മുന്നണിക്ക് ലഭിക്കില്ല. 237 സീറ്റുകള്‍ വരെ ലഭിക്കും. ഇത് 2014ല്‍ നേടിയതിനേക്കാളും 86 സീറ്റിന്റെ കുറവാണ്. അതേസമയം, യുപിഎ 160 സീറ്റുകള്‍ നേടുമെന്നാണ് പ്രവചന. 2014ലേതിനേക്കാള്‍ 106 സീറ്റ് കൂടുതല്‍. എന്‍ഡിഎയ്ക്ക് 233 സീറ്റുകളാണ് എബിപി ന്യൂസ് സീ വോട്ടര്‍ സര്‍വേ പ്രവചിക്കുന്നത്. യുപിഎ 167 സീറ്റുകളും മറ്റുള്ളവര്‍ 143 സീറ്റുകളും നേടുമെന്ന് സീ വോട്ടര്‍ സര്‍വേ പറയുന്നു. ഉത്തര്‍പ്രദേശില്‍ ബിജെപിക്ക് കനത്ത തിരിച്ചടി നേരിടേണ്ടി വരുമെന്നാണ് എബിപി ന്യൂസ് സീവോട്ടര്‍ സര്‍വേ. 80 സീറ്റുകളില്‍ ബിഎസ്പി-എസ്പി സഖ്യം 51 സീറ്റുകളില്‍ വിജയിക്കും. ബിജെപിക്കും സഖ്യകക്ഷികള്‍ക്കും ചേര്‍ന്ന് 25 സീറ്റുകള്‍ മാത്രമേ നേടാനാവൂവെന്നും പ്രവചിക്കുന്നു.




Next Story

RELATED STORIES

Share it