വിവാഹവേദിയിൽ തോക്കുമായി നാഗാ വിമതനേതാവിന്റെ മകനും വധുവും
നവംബർ 9 ന് നടന്ന വിവാഹ സൽക്കാര പരിപാടിയിൽ പങ്കെടുത്തവർ തോക്കുകൾ പ്രദർശിപ്പിച്ചതിൽ പരിഭ്രാന്തരായി.

ദിമാപുർ: വിവാഹവേദിയിൽ തോക്കുമായി ഫോട്ടോയ്ക്കു പോസ് ചെയ്ത് നാഗാലാൻഡ് വിമതനേതാവിന്റെ മകനും വധുവും. നാഗാലാൻഡിലെ ദിമാപൂരിൽ ശനിയാഴ്ച നടന്ന വിവാഹ ചടങ്ങിലാണ് വിമതനേതാവായ ബൊഹോതോ കിബയുടെ മകനും വധുവും തോക്കേന്തി ചിത്രമെടുത്തത്.
ദിമാപൂരിലെ നാഗാലാൻഡ് കൊമേഴ്സ്യൽ ഹബിലാണു വിവാഹം നടന്നത്. നിരവധി പേർ വിവാഹത്തിൽ പങ്കെടുത്തു. ഇതിനിടെയാണു വരനും വധുവും തോക്കേന്തി ചിത്രമെടുത്തത്. എകെ 56, എം16 തോക്കുകളാണ് ഇവരുടെ കൈയിലുണ്ടായിരുന്നത് എന്നാണു റിപോർട്ടുകൾ.
നാഷണൽ സോഷ്യലിസ്റ്റ് കൗണ്‍സിൽ ഓഫ് നാഗാലാൻഡ് യൂണിഫിക്കേഷൻ (എൻഎസ് സി എൻ-യു) ആഭ്യന്തര മന്ത്രിയാണു ബൊഹോതോ കിബ. ഈ സംഘടന ഇപ്പോൾ കേന്ദ്രവുമായി സമാധാന ചർച്ചകൾ നടത്തിവരികയാണ്. നവംബർ 9 ന് നടന്ന വിവാഹ സൽക്കാര പരിപാടിയിൽ പങ്കെടുത്തവർ തോക്കുകൾ പ്രദർശിപ്പിച്ചതിൽ പരിഭ്രാന്തരായി.
RELATED STORIES
മസ്ജിദുല്‍ അഖ്സയില്‍ ജൂതന്മാര്ക്ക് പ്രാര്‍ത്ഥിക്കാന്‍ അനുമതി;...
23 May 2022 5:24 PM GMT2022ല്‍ ലോകത്തെ സ്വാധീനിച്ച ടൈംസ് മാഗസിന്റെ നൂറ് പേരുടെ പട്ടികയില്‍...
23 May 2022 1:54 PM GMTഇസ്രായേലില്‍ കുരങ്ങുപനി
23 May 2022 7:37 AM GMTകുരങ്ങുപനി: ബല്‍ജിയത്തില്‍ രോഗികള്‍ക്ക് 21 ദിവസത്തെ നിര്‍ബന്ധിത...
22 May 2022 6:27 PM GMTകുരങ്ങുപനി ബാധിതരുടെ എണ്ണം 92 ആയതായി ലോകാരോഗ്യസംഘടന
22 May 2022 1:42 PM GMTരാഷ്ട്രീയ പ്രതിസന്ധി: ബൈഡന് ഇസ്രായേല്‍ സന്ദര്‍ശനം റദ്ദാക്കിയേക്കും
22 May 2022 7:53 AM GMT