ലോകത്തെ സമ്പന്നരുടെ പട്ടികയില്‍ മുകേഷ് അംബാനി ഒമ്പതാം സ്ഥാനത്തെത്തി
റിലയന്‍സിന്റെ ഓഹരി വില വ്യാഴാഴ്ച 52 ആഴ്ചയിലെ ഉയര്‍ന്ന നിലവാരമായ 1,581.25 രൂപയിലെത്തിയിരുന്നു. ഒരുവര്‍ഷത്തിനിടെ ഓഹരിവിലയിലുണ്ടായ നേട്ടം 40 ശതമാനമാണ്.

മുംബൈ: ലോകത്തെ സമ്പന്നരുടെ പട്ടികയില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്മാന് മുകേഷ് അംബാനി ഒമ്പതാം സ്ഥാനത്തെത്തി. ഫോബ്സിന്റെ 'റിലയല്‍ ടൈം ബില്യണയേഴ്സ്' പട്ടികയിലാണ് അംബാനി ഈ നേട്ടം കൈവരിച്ചത്. 2019ലെ ഫോബ്സിന്റെ സമ്പന്ന പട്ടികയില്‍ 13ാം സ്ഥാനമായിരുന്നു മുകേഷ് അംബാനിക്കുണ്ടായിരുന്നത്.
പട്ടികയില്‍ ഒന്നാമന് ആമസോണിന്റെ സ്ഥാപകനും സിഇഒയുമായ ജെഫ് ബെസോസാണ്. അദ്ദേഹത്തിന്റെ തത്സമയ ആസ്തി വ്യാഴാഴ്ചയിലെ കണക്കുപ്രകാരം 11300 കോടി ഡോളറാണ്. മുകേഷ് അംബാനിയുടെ വ്യാഴാഴ്ചയിലെ 'തത്സമയ ആസ്തി' 6080 കോടി ഡോളറാണ്.
റിലയന്‍സിന്റെ ഓഹരി വില വ്യാഴാഴ്ച 52 ആഴ്ചയിലെ ഉയര്‍ന്ന നിലവാരമായ 1,581.25 രൂപയിലെത്തിയിരുന്നു. ഒരുവര്‍ഷത്തിനിടെ ഓഹരിവിലയിലുണ്ടായ നേട്ടം 40 ശതമാനമാണ്. രാജ്യത്തെ ഒരു കമ്പനി 10 ലക്ഷം കോടിയിലധികം വിപണിമൂല്യം നേടുന്നതും ഇതാദ്യമായാണ്. വിപണിമൂല്യത്തിന്റെ കാര്യത്തില്‍ റിലയന്‍സിന് പിന്നിലുള്ളത് ടിസിഎസാണ്. എച്ച്ഡിഎഫ്സി ബാങ്ക്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, എച്ച്ഡിഎഫ്സി തുടങ്ങിയവയാണ് തൊട്ടുപിന്നിലുള്ള കമ്പനികള്‍.
RELATED STORIES
കണ്ണൂരില്‍ വീണ്ടും മയക്കുമരുന്നുവേട്ട; ലക്ഷങ്ങള്‍ വിലവരുന്ന എംഡിഎംഎ...
26 May 2022 6:10 PM GMTരജിസ്ട്രേഷന് വകുപ്പില്‍ ഈ വര്‍ഷം 1,322 കോടി രൂപയുടെ വരുമാന വര്‍ധന
26 May 2022 12:51 PM GMTകണ്ണൂരില്‍ അജ്ഞാത വാഹനമിടിച്ച് പെയിന്റിങ് തൊഴിലാളി മരിച്ചു
26 May 2022 6:53 AM GMTകണ്ണൂരില്‍ എംഡിഎംഎയുമായി യുവാക്കള്‍ പിടിയില്‍
24 May 2022 9:36 AM GMTകമിതാക്കളുടെ ദൃശ്യങ്ങള്‍ ഒളികാമറയില്‍ പകര്‍ത്തി പ്രചരിപ്പിച്ചു;രണ്ടു...
24 May 2022 4:54 AM GMTകൂത്തുപറമ്പ് നീര്‍വേലിയില്‍ ആറാം ക്ലാസ് വിദ്യാര്‍ഥി ബസ്സിടിച്ച്...
23 May 2022 12:51 PM GMT