India

മിസോറാമിലും കുമ്മനത്തിനു ബഹിഷ്‌കരണം; ആളില്ലാമൈതാനത്ത് ഗവര്‍ണറുടെ റിപ്പബ്ലിക് ദിന പ്രസംഗം

സേനാംഗങ്ങള്‍ പരേഡ് നടത്തുകയും ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍ സന്ദേശം നല്‍കുകയും ചെയ്യുമ്പോള്‍ ഒഴിഞ്ഞുനില്‍ക്കുന്ന കസേരകളാണ് ഗാലറിയിലെങ്ങും.

മിസോറാമിലും കുമ്മനത്തിനു ബഹിഷ്‌കരണം; ആളില്ലാമൈതാനത്ത് ഗവര്‍ണറുടെ റിപ്പബ്ലിക് ദിന പ്രസംഗം
X

ഐസ്വാള്‍: രാജ്യം 70ാം റിപബ്ലിക് ദിനം വിപലുമായി ആഘോഷിച്ചപ്പോള്‍ മിസോറാമില്‍ വേറിട്ട കാഴ്ച. ബിജെപി കേരള മുന്‍ അധ്യക്ഷനായിരുന്ന ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍ റിപ്പബ്ലിക് ദിന സന്ദേശം അര്‍പ്പിച്ചത് ആളില്ലാ മൈതാനത്തെ. പൗരത്വഭേദഗതി ബില്ലില്‍ പ്രതിഷേധിച്ച് ഗവര്‍ണറുടെ റിപബ്ലിക് ദിന സന്ദേശം ജനങ്ങള്‍ ഒന്നാകെ ബഹിഷ്‌കരിക്കുകയായിരുന്നു. സേനാംഗങ്ങള്‍ പരേഡ് നടത്തുകയും ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍ സന്ദേശം നല്‍കുകയും ചെയ്യുമ്പോള്‍ ഒഴിഞ്ഞുനില്‍ക്കുന്ന കസേരകളാണ് ഗാലറിയിലെങ്ങും. പൊതുജനങ്ങളിലാരും തന്നെ ഗവര്‍ണര്‍ പങ്കെടുത്ത ചടങ്ങിനെത്തിയില്ല. മിസോറാം പബ്ലിക് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ ട്വിറ്റര്‍ പേജില്‍ നല്‍കിയ ഫോട്ടോകളിലും ഇത് വ്യക്തമാണ്. മന്ത്രിമാരും എംഎല്‍എമാരും ഉദ്യോഗസ്ഥരും മാത്രമായിരുന്നു പങ്കെടുത്തത്. സംഘടനകളുടെ സംയുക്തസമിതിയാണ് ബഹിഷ്‌കരണ ആഹ്വാനം നടത്തിയത്. റിപബ്ലിക് ദിനത്തോടനുബന്ധിച്ച് സേനയുടെ പരേഡ് നടത്തിയ വേദിക്കു സമീപം ജനങ്ങള്‍ പ്ലക്കാര്‍ഡുകളുയര്‍ത്തി ജനങ്ങള്‍ പ്രതിഷേധിക്കുകയും ചെയ്തു. എന്നാല്‍ നിഷ്ടസംഭവങ്ങളൊന്നുമുണ്ടായില്ല. അതിര്‍ത്തി സംരക്ഷണത്തിന് ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്നും അതിര്‍ത്തികളില്‍ താമസിക്കുന്നവര്‍ക്ക് വികസന-ക്ഷേമപദ്ധതികള്‍ നടത്തുമെന്നു ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍ പറഞ്ഞു. കേരളത്തിലെ ബിജെപി പ്രസിഡന്റായിരുന്ന കുമ്മനത്തെ മാസങ്ങള്‍ക്കു മുമ്പാണ് മിസോറാം ഗവര്‍ണറാക്കിയത്. ഇതിനു ശേഷം നിരവധി ബഹിഷ്‌കരണങ്ങളാണ് നേരിട്ടത്. മാത്രമല്ല, ഒരു പ്രസംഗത്തില്‍ ഇംഗ്ലീഷ് പറയാന്‍ പാടുപെടുന്ന കുമ്മനത്തിന്റെ വീഡിയോയും വൈറലായിരുന്നു. കേരളത്തില്‍ പ്രവര്‍ത്തിക്കുമ്പോള്‍ കൊച്ചി മെട്രോ ഉദ്ഘാടനത്തിലടക്കം ക്ഷണിക്കപ്പെടാതെ എത്തിയതിലൂടെ ഇദ്ദേഹത്തിനെതിരേ വ്യാപകമായി ട്രോളുകള്‍ പ്രചരിച്ചിരുന്നു. ക്ഷണിക്കപ്പെടാതെ പങ്കെടുക്കുന്നതിനു 'കുമ്മനടി' എന്ന പേരുപോലും ട്രോളന്‍മാര്‍ സാമൂഹിക മാധ്യമങ്ങളിലൂടെ നല്‍കിയിരുന്നു. ഇതിനിടെയാണ് മിസോറാമിലും അദ്ദേഹത്തിനു അവഗണന നേരിടുന്നത്.




Next Story

RELATED STORIES

Share it