കശ്മീരില്‍ നിന്ന് 72 കമ്പനി കേന്ദ്രസേനയെ അടിയന്തരമായി പിന്‍വലിക്കാന്‍ തീരുമാനം
സിആര്‍പിഎഫ്(24), ബിഎസ്എഫ്(12) ഐടിബിപി(12) സിഐഎസ്എഫ്(12) എസ്എസ്ബി(12) എന്നീ കേന്ദ്ര സായുധസേന കമ്പനികളെയാണ് കശ്മീരില്‍ നിന്ന് പിന്‍വലിക്കുന്നത്

ന്യൂഡല്‍ഹി: കശ്മീരില്‍നിന്ന് 72 കമ്പനി കേന്ദ്ര സേനയെ അടിയന്തരമായി പിന്‍വലിക്കാന്‍ തീരുമാനം. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്.
സിആര്‍പിഎഫ്(24), ബിഎസ്എഫ്(12) ഐടിബിപി(12) സിഐഎസ്എഫ്(12) എസ്എസ്ബി(12) എന്നീ കേന്ദ്ര സായുധസേന കമ്പനികളെയാണ് കശ്മീരില്‍ നിന്ന് പിന്‍വലിക്കുന്നത്. കശ്മീരിലെ സുരക്ഷ നടപടികള്‍ വിശകലനം ചെയ്യാന്‍ ചേര്‍ന്ന അവലോകന യോഗത്തിലാണ് തീരുമാനം കൈക്കൊണ്ടത്.
കശ്മീരിന് പ്രത്യേകാധികാരം നല്കുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കുന്നതിന് മുന്നോടിയായാണ് കൂടുതല്‍ കേന്ദ്രസേനയെ വിന്യസിച്ചിരുന്നത്. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കി നാലുമാസം പിന്നിടുമ്പോഴാണ് സുരക്ഷാ ഉദ്യോഗസ്ഥരുടെ എണ്ണം കുറയ്ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനമെടുത്തിരിക്കുന്നത്.
ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ജമ്മു കശ്മീര്‍ ലെഫ്. ഗവര്‍ണര്‍ ജിസി മുര്‍മു, കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് കെ ബല്ല തുടങ്ങിയവര്‍ പങ്കെടുത്തു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും അല്പ സമയം യോഗത്തില്‍ പങ്കെടുത്തിരുന്നു.
RELATED STORIES
ഇന്ധനനികുതി കൂട്ടിയപ്പോൾ സംസ്ഥാനങ്ങളോട് ചോദിച്ചോ?; കേന്ദ്രത്തിന്റെ...
22 May 2022 2:59 PM GMTഫാഷിസ്റ്റുകള്‍ നിര്‍മ്മിക്കുന്ന ഇസ്ലാമാഫോബിയ പ്രചാരണങ്ങള്‍...
22 May 2022 1:34 PM GMT3 ഡാമുകളിൽ റെഡ് അലർട്ട്, 10 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ജാഗ്രത
22 May 2022 10:46 AM GMT'വേട്ടപ്പട്ടികള്‍ ചാടി വീഴും, ദുര്‍ബലരായ ആരും അതിന് ഇരയാവാം!'; ...
22 May 2022 10:35 AM GMTകേരളത്തിന്റേത് സില്‍വര്‍ ലൈനല്ല, ഡാര്‍ക്ക് ലൈനാണ്: മേധാ പട്കര്‍
22 May 2022 10:01 AM GMT'മുസ്ലിം ആണെങ്കില്‍ തല്ലിക്കൊല്ലാം എന്നാണോ?'; നിയമവാഴ്ചയുടെ...
22 May 2022 9:32 AM GMT