India

'ഭാഭിജി പപ്പടം' കഴിച്ച് കൊവിഡിനെ ചെറുക്കാന്‍ നിര്‍ദേശിച്ച കേന്ദ്രമന്ത്രിക്കും വൈറസ് ബാധ

കൊവിഡിനെ തുരത്താൻ 'ഭാഭിജി പപ്പടം' സഹായിക്കുമെന്ന അര്‍ജുന്‍ റാം മേഘ്‌വാളിന്‍റെ വിചിത്ര വാദം വിവാദമായിരുന്നു

ഭാഭിജി പപ്പടം കഴിച്ച് കൊവിഡിനെ ചെറുക്കാന്‍ നിര്‍ദേശിച്ച കേന്ദ്രമന്ത്രിക്കും വൈറസ് ബാധ
X

ന്യൂഡൽഹി: കൊവിഡ് 19 മഹാമാരിയെ ചെറുക്കാന്‍ 'ഭാഭിജി പപ്പടം' കഴിച്ച് വൈറസ് ബാധയെ പ്രതിരോധിക്കാമെന്ന് അവകാശപ്പെട്ട കേന്ദ്ര മന്ത്രിക്ക് കൊവിഡ് സ്ഥിരീകരിച്ചു. കേന്ദ്ര ജലവിഭവ വകുപ്പ് മന്ത്രിയായ അര്‍ജുന്‍ റാം മേഘ്‌വാളിനാണ് രോഗം സ്ഥിരീകരിച്ചത്. കൊവിഡ് പോസിറ്റീവാകുന്ന നാലാമത്തെ കേന്ദ്രമന്ത്രിയാണ് അര്‍ജുന്‍ റാം മേഘ്‌വാൾ. നിലവില്‍ അദ്ദേഹത്തെ ഡൽഹി എയിംസില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ചെറിയ രോഗലക്ഷണം കണ്ടപ്പോള്‍ കൊവിഡ് ടെസ്റ്റിന് വിധേയനായിരുന്നു. അന്ന് റിസല്‍ട്ട് നെഗറ്റീവ് ആയിരുന്നു. എന്നാല്‍ രണ്ടാമത്തെ ടെസ്റ്റില്‍ കൊവിഡ് പോസിറ്റീവായി. തനിക്ക് വലിയ രീതിയിലുള്ള പ്രശ്നമില്ലെന്നും എയിംസില്‍ ചികിൽസയിലാണെന്നും അര്‍ജുന്‍ റാം മേഘ്‌വാള്‍ ട്വീറ്റ് ചെയ്തു. സമ്പര്‍ക്കത്തില്‍ എത്തിയവര്‍ ആരോഗ്യം സൂക്ഷിക്കണമെന്നും അര്‍ജുന്‍ റാം മേഘ്‌വാള്‍ ട്വീറ്റില്‍ ആവശ്യപ്പെട്ടു.

നേരത്തെ കൊവിഡിനെ തുരത്താൻ 'ഭാഭിജി പപ്പടം' സഹായിക്കുമെന്ന അര്‍ജുന്‍ റാം മേഘ്‌വാളിന്‍റെ വിചിത്ര വാദം വിവാദമായിരുന്നു. കൊവിഡിനെ പ്രതിരോധിക്കാന്‍ 'ഭാഭിജി പപ്പടം' കഴിച്ചാല്‍ മതിയെന്ന വാദമാണ് അര്‍ജുന്‍ റാം മുന്നോട്ട് വച്ചത്. ആത്മനിര്‍ഭര്‍ ഭാരത് പദ്ധതിയുടെ ഭാഗമായി ഒരു പപ്പട നിര്‍മാതാവാണ് ഈ ഉല്‍പ്പന്നവുമായി തന്റെ അടുത്ത് എത്തിയതെന്നും ഇതിലെ ഘടകങ്ങള്‍ കൊവിഡ് പ്രതിരോധത്തിന് സഹായിക്കുന്ന ആന്റിബോഡി ഉല്‍പ്പാദിപ്പിക്കുമെന്നുമായിരുന്നു മന്ത്രിയുടെ അവകാശവാദം.

Next Story

RELATED STORIES

Share it