India

ഓരോ കുടിയേറ്റ തൊഴിലാളിക്കും കേന്ദ്രം 10000 രൂപ നല്‍കണമെന്ന് മമത ബാനര്‍ജി

മഹാമാരി നിമിത്തം സമാനതയില്ലാത്ത സാമ്പത്തിക ഞെരുക്കത്തിലൂടെയാണ് കുടിയേറ്റ തൊഴിലാളികള്‍ കടന്നുപോകുന്നത്.

ഓരോ കുടിയേറ്റ തൊഴിലാളിക്കും കേന്ദ്രം 10000 രൂപ നല്‍കണമെന്ന് മമത ബാനര്‍ജി
X

കൊല്‍ക്കത്ത: കുടിയേറ്റ തൊഴിലാളികളുടെ ബാങ്ക് അകൗണ്ടുകളിലേക്ക് കേന്ദ്രസര്‍ക്കാര്‍ 10000 രൂപ നിക്ഷേപിക്കണമെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. കേന്ദ്രവും സംസ്ഥാന സര്‍ക്കാരും പഴിചാരല്‍ തുടരുന്നതിനിടെയാണ് മമത ബാനര്‍ജിയുടെ ആവശ്യം. എന്നാൽ മടങ്ങിയെത്തിയവര്‍ക്ക് തൊഴില്‍ നല്‍കാതെ ഉത്തരവാദിത്തത്തില്‍ നിന്ന് മമത മാറി നില്‍ക്കുകയാണെന്ന് ബിജെപി ആരോപിച്ചു.

മഹാമാരി നിമിത്തം സമാനതയില്ലാത്ത സാമ്പത്തിക ഞെരുക്കത്തിലൂടെയാണ് കുടിയേറ്റ തൊഴിലാളികള്‍ കടന്നുപോകുന്നത്. വിവിധ മേഖലകളിലായി തൊഴില്‍ ചെയ്യുന്ന കുടിയേറ്റ തൊഴിലാളികള്‍ക്ക് 10000 രൂപ നല്‍കണം. പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും ഇതിനായി പണം കണ്ടെത്താമെന്നും മമത ട്വീറ്റ് ചെയ്തു.

അംപൻ ചുഴലിക്കാറ്റില്‍ വീട് നഷ്ടമായവരുടെ അക്കൌണ്ടിലേക്ക് 20000 രൂപ വീതം സംസ്ഥാന സര്‍ക്കാര്‍ നിക്ഷേപിച്ചിട്ടുണ്ടെന്നും മമത വിശദമാക്കി. ചുഴലിക്കാറ്റ് സാരമായി ബാധിച്ച 5 ലക്ഷത്തോളം ആളുകളെയാണ് പശ്ചിമ ബംഗാള്‍ സര്‍ക്കാരിന് ഇതിനോടകം സഹായിക്കാനായത്. വിളനാശം സംഭവിച്ച 23.3 ലക്ഷം കര്‍ഷകര്‍ക്കുള്ള നഷ്ടപരിഹാരം നല്‍കാന്‍ സാധിച്ചു. 1444 കോടി രൂപയോളമാണ് ഇതിനോടകം സഹായത്തിനായി നല്‍കിയിട്ടുള്ളതെന്നും മമത വിശദമാക്കുന്നു.

Next Story

RELATED STORIES

Share it