India

മഹാരാഷ്ട്രയില്‍ കൊവിഡ് ബാധിതരുടെ എണ്ണം ആറ് ലക്ഷത്തിലേക്ക്

സംസ്ഥാനത്ത് ഇതുവരെ കൊവിഡ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 5,84,754 ആയി.

മഹാരാഷ്ട്രയില്‍ കൊവിഡ് ബാധിതരുടെ എണ്ണം ആറ് ലക്ഷത്തിലേക്ക്
X

മുംബൈ: മഹാരാഷ്ട്രയില്‍ ശനിയാഴ്ച പുതിയതായി 12,614 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. 322 പേരാണ് 24 മണിക്കൂറിനിടെ രോഗബാധയെ തുടര്‍ന്ന് മരണപ്പെട്ടത്. 6844 പേര്‍ ഇന്ന് രോഗമുക്തി നേടി.

സംസ്ഥാനത്ത് ഇതുവരെ കൊവിഡ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 5,84,754 ആയി. 19,749 പേരാണ് ഇതുവരെ രോഗബാധയെ തുടര്‍ന്ന് മരണപ്പെട്ടത്. 1,56,409 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ശനിയാഴ്ച മുംബൈയിലെ കൊവിഡ് ബാധിതരുടെ എണ്ണം 1,27,716 ആയി ഉയർന്നു. 322 പേർ മരണപ്പെട്ടതോടെ മഹാരാഷ്ട്രയിൽ മരണസംഖ്യ 19,749 ആയി ഉയർന്നു.

ആ​ഗസ്ത് 8 നും ആ​ഗസ്ത് 15 നും ഇടയിലുള്ള മിക്ക ദിവസങ്ങളിലും മഹാരാഷ്ട്രയിൽ 12,000 ത്തിൽ കൂടുതൽ പുതിയ കൊവിഡ് കേസുകൾ റിപോർട്ട് ചെയ്യുന്നുണ്ട്. ആ​ഗസ്ത് എട്ടിന് ആകെ രോ​ഗബാധിതരുടെ എണ്ണം 5 ലക്ഷം മറികടന്നു. കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളിൽ 80,000 ലധികം പുതിയ കൊവിഡ് -19 രോ​ഗികളാണ് മഹാരാഷ്ട്രയിൽ ഉണ്ടായിരിക്കുന്നത്.

Next Story

RELATED STORIES

Share it