India

ലോക്ക്ഡൗണ്‍ ലംഘിച്ച് ക്ഷേത്രദര്‍ശനം നടത്തി; മഹാരാഷ്ട്രയില്‍ ബിജെപി എംഎല്‍എയ്ക്ക് എതിരേ കേസ്

ഈമാസം നാലിനാണ് എംഎല്‍എ ക്ഷേത്രം സന്ദര്‍ശിച്ചത്. ഏതാനും പേര്‍ക്കൊപ്പമെത്തിയ എംഎല്‍എ ചിത്രങ്ങളും എടുത്തിരുന്നു.

ലോക്ക്ഡൗണ്‍ ലംഘിച്ച് ക്ഷേത്രദര്‍ശനം നടത്തി; മഹാരാഷ്ട്രയില്‍ ബിജെപി എംഎല്‍എയ്ക്ക് എതിരേ കേസ്
X

മുംബൈ: ലോക്ക്ഡൗണ്‍ മാനദണ്ഡങ്ങള്‍ ലംഘിച്ച് ക്ഷേത്രദര്‍ശനം നടത്തിയതിന് മഹാരാഷ്ട്രയില്‍ ബിജെപി എംഎല്‍എയ്ക്ക് എതിരേ കേസ്. ഉസ്മാനാബാദ് എംഎല്‍എ സുജിത് സിങ് താക്കൂറിനെതിരേയാണ് കേസ്. മഹാരാഷ്ട്രയിലെ സോലാപൂര്‍ ജില്ലയിലെ പാണ്ഡാര്‍പുരിലെ ക്ഷേത്രത്തില്‍ എംഎല്‍എ ദര്‍ശനം നടത്തിയിരുന്നു.

ഈമാസം നാലിനാണ് എംഎല്‍എ ക്ഷേത്രം സന്ദര്‍ശിച്ചത്. ഏതാനും പേര്‍ക്കൊപ്പമെത്തിയ എംഎല്‍എ ചിത്രങ്ങളും എടുത്തിരുന്നു. തിരക്ക് ഒഴിവാക്കാന്‍ സംസ്ഥാനത്തെ എല്ലാ ക്ഷേത്രങ്ങളും അടച്ചിട്ടിരിക്കുമ്പോഴാണ് ബിജെപി എംഎല്‍എ ക്ഷേത്ര സന്ദര്‍ശനം നടത്തിയത്. ഇതേ തുടര്‍ന്ന് ലോക്ക്ഡൗണ്‍ ലംഘിച്ചതിന് സുജിത് സിങ് താക്കൂറിനെതിരെ ഐപിസി, ദുരന്ത നിവാരണ നിയമം, പകര്‍ച്ചവ്യാധി നിയമം എന്നിവ പ്രകാരം കേസെടുത്തിട്ടുണ്ട്.

എന്നാല്‍ ലോക്ക്ഡൗണ്‍ സമയത്ത് ക്ഷേത്രത്തില്‍ പോകുന്നതില്‍ തെറ്റില്ലെന്നും ഒരു ലംഘനവും നടന്നിട്ടില്ലെന്നുമാണ് എംഎല്‍എയുടെ വാദം. ക്ഷേത്രത്തില്‍ ജനക്കൂട്ടം ഉണ്ടായിരുന്നില്ലെന്ന് സിസിടിവി ദൃശ്യങ്ങളില്‍ കാണാം. വളരെ കുറച്ച് ആളുകള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. രണ്ട് ദിവസം മുമ്പ് എനിക്ക് ക്ഷേത്ര ട്രസ്റ്റിമാരില്‍ നിന്ന് ക്ഷണം ലഭിച്ചിരുന്നു. ക്ഷണം ലഭിച്ചതിന് ശേഷണം മാത്രമാണ് ഞാന്‍ പോയതെന്ന് താക്കൂര്‍ പറഞ്ഞു.

Next Story

RELATED STORIES

Share it