India

പ്രജ്ഞാസിങ് താക്കൂറിനെ കുടുക്കാന്‍ മധ്യപ്രദേശ് സര്‍ക്കാര്‍

പ്രജ്ഞാസിങ് താക്കൂറിനെ കുടുക്കാന്‍ മധ്യപ്രദേശ് സര്‍ക്കാര്‍
X

ഭോപ്പാല്‍: പ്രജ്ഞാസിങ് താക്കൂര്‍ പ്രതിയായ 2007 ലെ കൊലപാതക കേസില്‍ പുനരന്വേഷണം നടത്താനൊരുങ്ങി മധ്യപ്രദേശ് സര്‍ക്കാര്‍. പ്രജ്ഞാ സിങ് വിജയിക്കുമെന്ന എക്‌സിറ്റ് പോള്‍ സര്‍വേ പുറത്ത് വന്നതിന് പിന്നാലെയാണ് കോണ്‍ഗ്രസ് സര്‍ക്കാരിന്റെ നടപടി.

ആര്‍എസ്എസ് പ്രചാരകനായിരുന്ന സുനില്‍ ജോഷിയുടെ കൊലപാതകം പുനരന്വേഷിക്കാന്‍ സര്‍ക്കാര്‍ നിയമോപദേശം തേടിയിരിക്കുകയാണെന്ന് സംസ്ഥാന നിയമ മന്ത്രി പിസിശര്‍മ പറഞ്ഞു. ഈ കേസില്‍ പ്രജ്ഞാ സിങിനെ മുന്‍പ് വെറുതെ വിട്ടിരുന്നു.

2007 ഡിസംബര്‍ 29 നാണ് സുനില്‍ ജോഷി വെടിയേറ്റ് മരിച്ചത്. ഈ കേസില്‍ പ്രജ്ഞാ സിങ് അടക്കം എട്ട് പ്രതികളെ 2017 ലാണ് കോടതി വെറുതെ വിട്ടത്. തെളിവുകളുടെ അഭാവത്തിലാണ് അന്ന് കോടതി വെറുതെ വിട്ടത്. മലേഗാവ് സ്‌ഫോടനക്കേസില്‍ പ്രതിയായ പ്രജ്ഞാ താക്കൂര്‍ ഇപ്പോള്‍ ജാമ്യത്തിലാണ്.

കോണ്‍ഗ്രസിന്റെ ദിഗ് വിജയ് സിങിനെതിരേ ബിജെപി സ്ഥാനാര്‍ത്ഥിയായി പ്രജ്ഞാ താക്കൂര്‍ മത്സരിച്ചതിന് എംപി സര്‍ക്കാറിന് പ്രതികാരം ചെയ്യുകയാണെന്ന് ബിജെപി വക്താവ് രജനീഷ് അഗര്‍വാള്‍ പറഞ്ഞു.

Next Story

RELATED STORIES

Share it