India

കര്‍ണാടക: കൂറുമാറാന്‍ ബിജെപി 30 കോടി രൂപ വാഗ്ദാനം ചെയ്തു; അഞ്ച് കോടി തന്നു-ജെഡിഎസ് എംഎല്‍എ

ബിജെപി നേതാക്കളായ സി എന്‍ അശ്വത് നാരായണന്‍, എസ് ആര്‍ വിശ്വനാഥ്, സി പി യോഗേശ്വര എന്നിവര്‍ വീട്ടിലെത്തിയാണ് ജെഡിഎസില്‍ നിന്ന്‌രാജിവയ്ക്കാന്‍ ആവശ്യപ്പെട്ടത്.

കര്‍ണാടക: കൂറുമാറാന്‍ ബിജെപി 30 കോടി രൂപ വാഗ്ദാനം ചെയ്തു; അഞ്ച് കോടി തന്നു-ജെഡിഎസ് എംഎല്‍എ
X

ബെംഗളൂരു: കര്‍ണാടകയിലെ കുതിരക്കച്ചവടം തുറന്നുകാട്ടി ജെഡിഎസ് എംഎല്‍എ രംഗത്ത്. പാര്‍ട്ടിയില്‍ നിന്നു രാജിവയ്ക്കാന്‍ നായി ബിജെപി 30 കോടി രൂപ വാഗ്ദാനം ചെയ്‌തെന്ന് ജനതാദള്‍(ജെഡിഎസ്) എംഎല്‍എ കെ ശ്രീനിവാസ ഗൗഡ ആരോപിച്ചു. അഞ്ച് കോടി രൂപ മുന്‍കൂറായി കൈപ്പറ്റിയെന്നു കര്‍ണാടകയിലെ കോലാറില്‍ നിന്നുള്ള എംഎല്‍എയായ അദ്ദേഹം പറഞ്ഞു. ബിജെപി നേതാക്കളായ സി എന്‍ അശ്വത് നാരായണന്‍, എസ് ആര്‍ വിശ്വനാഥ്, സി പി യോഗേശ്വര എന്നിവര്‍ വീട്ടിലെത്തിയാണ് ജെഡിഎസില്‍ നിന്ന്‌രാജിവയ്ക്കാന്‍ ആവശ്യപ്പെട്ടത്. ഇതിനായി 30 കോടി രൂപയാണ് വാഗ്ദാനം ചെയ്തത്. എന്നാല്‍ പാര്‍ട്ടിയോട് എന്നും കൂറുള്ളവനാണ് താനെന്നു പറഞ്ഞ് അവരെ തിരിച്ചയക്കുകയായിരുന്നു. ഇക്കാര്യം മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമിയോട് പറഞ്ഞപ്പോള്‍ കൈപ്പറ്റിയ പണം തിരികെനല്‍കാന്‍ ആവശ്യപ്പെട്ടെന്നും അദ്ദേഹം പറഞ്ഞു. ബിജെപി അധ്യക്ഷന്‍ ബി എസ് യെദ്യൂരപ്പ 18 എംഎല്‍എമാര്‍ക്കായി 200 കോടി രൂപ വാഗ്ദാനം ചെയ്‌തെന്ന ആരോപണവുമായി കോണ്‍ഗ്രസ് കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ഇക്കഴിഞ്ഞ മേയില്‍ കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യം സര്‍ക്കാര്‍ രൂപീകരിച്ചതു മുതല്‍ ദിവസങ്ങള്‍ പിന്നിടുമ്പോഴും പലവിധ അഭ്യൂഹങ്ങളാണുണ്ടാവുന്നത്. 224 അംഗ കര്‍ണാടക നിയമസഭയില്‍ 104 സീറ്റുകളുമായി ബിജെപിയാണ് ഏറ്റവും വലിയ ഒറ്റകക്ഷി. ജെഡിഎസ് 34ഉം കോണ്‍ഗ്രസിന് 80ഉം അംഗങ്ങളാണ് ഉള്ളത്. എന്നാല്‍, ബിജെപിയെ ഭരണത്തില്‍ നിന്ന് മാറ്റിനിര്‍ത്തുകയെന്ന ലക്ഷ്യത്തോടെ കുമാരസ്വാമിക്ക് മുഖ്യമന്ത്രി പദം നല്‍കിയാണ് കോണ്‍ഗ്രസ് നയതന്ത്ര നീക്കം നടത്തിയത്. എന്നാല്‍ എംഎല്‍എമാര്‍ അപ്രത്യക്ഷമാവലും ബജറ്റ് സമ്മേളനത്തില്‍ നിന്ന് പോലും വിട്ടുനില്‍ക്കലുമൊക്കെയായി മാറിമറിയുകയാണ് കര്‍ണാടക രാഷ്ട്രീയം.




Next Story

RELATED STORIES

Share it