India

ചീഫ് ജസ്റ്റിസിനെതിരായ ലൈംഗികാരോപണം: ജ. എന്‍ വി രമണ പിന്മാറി; ഇന്ദു മല്‍ഹോത്ര സമിതിയില്‍

സുപ്രിംകോടതിയിലെ പീഡനപരാതി അന്വേഷണ സമിതി അധ്യക്ഷ കൂടിയാണ് ഇന്ദു മല്‍ഹോത്ര

ചീഫ് ജസ്റ്റിസിനെതിരായ ലൈംഗികാരോപണം: ജ. എന്‍ വി രമണ പിന്മാറി; ഇന്ദു മല്‍ഹോത്ര സമിതിയില്‍
X

ന്യൂഡല്‍ഹി: സുപ്രിംകോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിക്കെതിരേ മുന്‍ ജീവനക്കാരി ഉന്നയിച്ച ലൈംഗിക പീഡനാരോപണം അന്വേഷിക്കുന്ന സമിതിയില്‍നിന്ന് ജസ്റ്റിസ് എന്‍ വി രമണ പിന്മാറി. പകരം ജസ്റ്റിസ് ഇന്ദു മല്‍ഹോത്രയെ നിയമിച്ചു. ചീഫ് ജസ്റ്റിസിന്റെ അടുത്ത സുഹൃത്തും കുടുംബാംഗം പോലെയുമുള്ള വ്യക്തിയായ ജസ്റ്റിസ് രമണ അന്വേഷണ സമിതിയില്‍ ഉള്‍പ്പെട്ടതിനെ കുറിച്ച് പരാതിക്കാരി ആശങ്ക പ്രകടിപ്പിച്ചിരുന്നു. ഇവരുടെ സാന്നിധ്യം കാരണം തന്റെ സത്യവാങ്മൂലത്തിനും തെളിവുകള്‍ക്കും വസ്തുനിഷ്ഠമായ പരിഗണന ലഭിക്കുമോയെന്നായിരുന്നു പരാതിക്കാരി ആശങ്ക അറിയിച്ചത്. ഇതേത്തുടര്‍ന്നാണ് ജ. എന്‍ വി രമണ സമിതിയില്‍ നിന്ന് പിന്മാറിയത്. ഇതോടെ, സമിതിയില്‍ വനിതാ ഭൂരിപക്ഷമായി. സുപ്രിംകോടതിയിലെ പീഡനപരാതി അന്വേഷണ സമിതി അധ്യക്ഷ കൂടിയാണ് ഇന്ദു മല്‍ഹോത്ര. ജസ്റ്റിസ് എസ് എ ബോബ്‌ഡെ അധ്യക്ഷനായ സമിതിയില്‍ ജസ്റ്റിസ് ഇന്ദിര ബാനര്‍ജിയുമുണ്ട്.




Next Story

RELATED STORIES

Share it