India

ജഡ്ജി നിയമനം: കൊളീജിയം തീരുമാനം മാറ്റിയതിനെതിരേ സുപ്രിംകോടതി ജഡ്ജിമാര്‍ക്കിടയില്‍ ഭിന്നത

ഇതിനെതിരേ ജസ്റ്റിസ് സഞ്ജയ് കിഷന്‍ കൗള്‍ സുപ്രിംകോടതി ചീഫ് ജസ്റ്റിസിന് കത്ത് നല്‍കി.

ജഡ്ജി നിയമനം: കൊളീജിയം തീരുമാനം മാറ്റിയതിനെതിരേ സുപ്രിംകോടതി ജഡ്ജിമാര്‍ക്കിടയില്‍ ഭിന്നത
X

ന്യൂഡല്‍ഹി: ജഡ്ജി നിയമനവുമായി ബന്ധപ്പെട്ട് കൊളീജിയം തീരുമാനം മാറ്റിയതിനെതിരേ സുപ്രിംകോടതി ജഡ്ജിമാര്‍ക്കിടയില്‍ അഭിപ്രായ ഭിന്നത. മലയാളിയായ ജസ്റ്റിസ് രാജേന്ദ്ര മേനോന്‍ ഉള്‍പ്പെടെ രണ്ടുപേരെ സുപ്രിംകോടതി ജഡ്ജിമാരാക്കാനുള്ള കൊളീജിയം തീരുമാനം തിരുത്തിയ അസാധാരണ നടപടിക്കെതിരേയാണ് വിമര്‍ശനമുയര്‍ന്നത്. ഇതിനെതിരേ ജസ്റ്റിസ് സഞ്ജയ് കിഷന്‍ കൗള്‍ സുപ്രിംകോടതി ചീഫ് ജസ്റ്റിസിന് കത്ത് നല്‍കി. കര്‍ണാടക ഹൈക്കോടതി ചീഫ് ജസ്റ്റിസ് ദിനേശ് മഹേശ്വരി, ഡല്‍ഹി ഹൈക്കോടതി ജഡ്ജി സഞ്ജീവ് ഖന്ന എന്നിവ െസുപ്രിംകോടതി ജഡ്ജിമാരായി ഉയര്‍ത്താനാണ് ജനുവരിയില്‍ ചേര്‍ന്ന കൊളീജിയം തീരുമാനിച്ചത്. എന്നാല്‍, 2013ല്‍ പുറപ്പെടുവിച്ച ഒരു വിധിയില്‍ വരുത്തിയ പിഴവ് ചൂണ്ടിക്കാട്ടിയാണ് ചീഫ് ജസ്റ്റിസ് പ്രദീപ് നന്ദ്രജോഗിന്റെ സ്ഥാനക്കയറ്റം കൊളീജിയം പുനഃപരിശോധിച്ചതെന്നാണ് സൂചന. എന്നാല്‍, ജസ്റ്റിസ് പ്രദീപ് നന്ദ്രജോഗ് മികച്ച ജഡ്ജിയാണെന്നും അദ്ദേഹത്തെ സുപ്രിംകോടതിയിലേക്ക് ഉയര്‍ത്തണമെന്നും ജസ്റ്റിസ് കൗള്‍ ചീഫ് ജസ്റ്റിസിന് നല്‍കിയ കത്തില്‍ നിര്‍ദേശിക്കുന്നു. കൊളീജിയം തീരുമാനത്തിനെതിരേ മുന്‍ ചീഫ് ജസ്റ്റിസ് ആര്‍ എം ലോധയും മുന്‍ ജഡ്ജി ജെ ചെലമേശ്വറും രംഗത്തെത്തി. രാജസ്ഥാന്‍, ഡല്‍ഹി ഹൈക്കോടതി ചീഫ് ജസ്റ്റിസുമാരെ സുപ്രിംകോടതി ജഡ്ജിമാരായി ഉയര്‍ത്താനുള്ള തീരുമാനം മാറ്റിയ കൊളീജിയം തീരുമാനം ഞെട്ടിച്ചെന്നായിരുന്നു മുന്‍ ചീഫ് ജസ്റ്റിസ് ആര്‍ എം ലോധയുടെ പ്രതികരണം. ഡിസംബര്‍ 12ന് ചേര്‍ന്ന കൊളീജിയം യോഗത്തില്‍ തത്വത്തില്‍ തീരുമാനമായ കാര്യം ജനുവരി 5, 6 തിയ്യതികളില്‍ ചേര്‍ന്ന കൊളീജിയമാണ് മാറ്റിയത്. ഡിസംബര്‍ അവസാനം ജസ്റ്റിസ് മദന്‍ ബി ലോകൂര്‍ വിരമിച്ചതിനെ തുടര്‍ന്ന് ജസ്റ്റിസ് അരുണ്‍ മിശ്ര കൊളീജിയത്തില്‍ പുതുതായി എത്തിയിരുന്നു. ഇതിനു ശേഷമാണ് കൊളീജിയം തീരുമാനം മാറ്റിയതെന്നാണു സൂചന.




Next Story

RELATED STORIES

Share it