India

സജ്ജാദ് ലോണിനെ മുഖ്യമന്ത്രിയാക്കാന്‍ നിര്‍ദേശിച്ചു; കേന്ദ്രസര്‍ക്കാരിനെ വെട്ടിലാക്കി കശ്മീര്‍ ഗവര്‍ണര്‍

കേന്ദ്രനിര്‍ദേശം അനുസരിച്ചിരുന്നെങ്കില്‍ എക്കാലത്തും തന്റെ പേര് ചീത്തയാകുമായിരുന്നു. കേന്ദ്രനിര്‍േദശം മറികടന്നാണ് നിയമസഭ പിരിച്ചുവിട്ടതെന്നും അദ്ദേഹം പറഞ്ഞു.

സജ്ജാദ് ലോണിനെ മുഖ്യമന്ത്രിയാക്കാന്‍ നിര്‍ദേശിച്ചു;  കേന്ദ്രസര്‍ക്കാരിനെ വെട്ടിലാക്കി കശ്മീര്‍ ഗവര്‍ണര്‍
X

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ മുന്‍ വിഘടനവാദി നേതാവ് സജ്ജാദ് ലോണിനെ മുഖ്യമന്ത്രിയാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നുവെന്ന് കശ്മീര്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക്കിന്റെ വെളിപ്പെടുത്തല്‍ കേന്ദ്രസര്‍ക്കാരിനെ വെട്ടിലാക്കുന്നു. കേന്ദ്രനിര്‍ദേശം അനുസരിച്ചിരുന്നെങ്കില്‍ എക്കാലത്തും തന്റെ പേര് ചീത്തയാകുമായിരുന്നു. കേന്ദ്രനിര്‍േദശം മറികടന്നാണ് നിയമസഭ പിരിച്ചുവിട്ടതെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞയാഴ്ചയാണ് ഗവര്‍ണര്‍ സത്യപാല്‍ മാലിക്ക് ജമ്മു കശ്മീര്‍ നിയമസഭ പിരിച്ചുവിട്ടത്. നാഷനല്‍ കോണ്‍ഫറന്‍സിന്റെയും കോണ്‍ഗ്രസിന്റെയും പിന്തുണയോടെ മന്ത്രിസഭ രൂപീകരിക്കാന്‍ പിഡിപി അവകാശവാദമുന്നയിച്ചതിനു പിന്നാലെയായിരുന്നു നടപടി. വിരുദ്ധ പ്രത്യയശാസ്ത്രങ്ങളുള്ള പാര്‍ട്ടികളാണ് ഒന്നിച്ചുവന്നിരിക്കുന്നതെന്നും സമാനമനസ്‌കരല്ലാത്തതിനാല്‍ അവര്‍ക്കു ഭദ്രതയുള്ള സര്‍ക്കാര്‍ രൂപീകരിക്കാനാവില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ഗവര്‍ണര്‍ പിരിച്ചുവിട്ടത്. പിഡിപി സഖ്യത്തില്‍നിന്ന് ബിജെപി പിന്മാറിയതോടെ ജൂണ്‍ 19 മുതല്‍ കശ്മീരില്‍ ഗവര്‍ണര്‍ ഭരണമാണ്. നേരത്തേ കശ്മീരിന്റെ സ്വയംഭരണാവകാശത്തിനു വേണ്ടി പോരാടിയിരുന്ന സജ്ജാദ് ലോണ്‍ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ബിജെപി കൂട്ടുപിടിച്ചിരുന്നു. പിഡിപിയുമായുള്ള ബന്ധം വിച്ഛേദിച്ച ശേഷം ഇദ്ദേഹത്തെ മുഖ്യമന്ത്രിയാക്കി കശ്്മീര്‍ ഭരണം പിടിക്കാന്‍ ബിജെപി ശ്രമിക്കുന്നതായി റിപോര്‍ട്ടുകളുണ്ടായിരുന്നു. ഇതു തിരിച്ചറിഞ്ഞ് കോണ്‍ഗ്രസ് പിഡിപിയുമായും നാഷന്‍ കോണ്‍ഫറന്‍സുമായും ചര്‍ച്ച നടത്തിയ ഭരണം നടത്താനുള്ള അവകാശം തേടിയപ്പോഴാണ് ഗവര്‍ണര്‍ സഭ പിരിച്ചുവിട്ടത്.

Next Story

RELATED STORIES

Share it