Top

ജമ്മു കശ്മീർ: തടങ്കലിൽ കഴിയുന്നത് 223 രാഷ്ട്രീയ നേതാക്കൾ

2020 സെപ്തംബർ 11 ലെ കണക്കുപ്രകാരം 223 പേരെ തടങ്കലിൽ പാർപ്പിച്ചിരിക്കുകയാണെന്ന് ലോക്സഭയിലെ ചോദ്യത്തിന് രേഖാമൂലം മറുപടി നൽകി.

ജമ്മു കശ്മീർ: തടങ്കലിൽ കഴിയുന്നത് 223 രാഷ്ട്രീയ നേതാക്കൾ
X

കശ്മീർ: ജമ്മു കശ്മീരിൽ ആ​ഗസ്ത് 5 ന് പ്രത്യേക പദവി പിൻവലിച്ചതിന് പിന്നാലെ 223 രാഷ്ട്രീയ നേതാക്കൾ തടങ്കലിൽ തുടരുകയാണെന്ന് കേന്ദ്രം. ലോക്സഭയിൽ ഉന്നയിച്ച ചോദ്യത്തിന് മറുപടിയായാണ് ഇക്കാര്യം കേന്ദ്രം അറിയിച്ചത്.

മുൻ മുഖ്യമന്ത്രിമാരായ ഒമർ അബ്ദുല്ല, ഫാറൂഖ് അബ്ദുല്ല തുടങ്ങിയ രാഷ്ട്രീയക്കാരെ വിട്ടയച്ചെങ്കിലും മെഹ്ബൂബ മുഫ്തി ഉൾപ്പെടെ നിരവധി പേർ ഇപ്പോഴും തടങ്കലിലാണ്. ചൊവ്വാഴ്ച നടന്ന സെഷനിൽ കേന്ദ്ര ആഭ്യന്തര സഹമന്ത്രി ജി കിഷൻ റെഡ്ഡിയാണ് ഇക്കാര്യം അറിയിച്ചത്. 2020 സെപ്തംബർ 11 ലെ കണക്കുപ്രകാരം 223 പേരെ തടങ്കലിൽ പാർപ്പിച്ചിരിക്കുകയാണെന്ന് ലോക്സഭയിലെ ചോദ്യത്തിന് രേഖാമൂലം മറുപടി നൽകി.

സെപ്തംബർ 3 ന് പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി നേതാക്കൾ പാർട്ടിയുടെ യോ​ഗത്തിൽ പങ്കെടുക്കുന്നതിൽ നിന്ന് തടഞ്ഞുവെന്ന് ആരോപിച്ചതിന് പിന്നാലെയാണ് കേന്ദ്രത്തിന്റെ പ്രതികരണം. ഇത് സംബന്ധിച്ച ആരോപണങ്ങൾ സാമൂഹിക മാധ്യമങ്ങൾ വഴിയാണ് പിഡിപി നേതാക്കൾ പുറത്തുവിട്ടത്. എന്നാൽ ലോക്സഭയിൽ നൽകിയ മറുപടിയിൽ ആരും തന്നെ വീട്ടുതടങ്കലിൽ കഴിയുന്നില്ലെന്നാണ് കേന്ദ്ര ആഭ്യന്തര സഹമന്ത്രി അറിയിച്ചത്.

Next Story

RELATED STORIES

Share it