രാജ്യത്തിന്റെ ചരിത്രത്തിലെ കറുത്ത ദിനമായി അടയാളപ്പെടുത്തും: സോണിയാ ഗാന്ധി
രാജ്യത്തെ ഭിന്നിപ്പിക്കാനും ധ്രുവീകരിക്കാനുമുള്ള അപകടകരമായ ബിജെപി അജണ്ടയ്‌ക്കെതിരേ കോണ്‍ഗ്രസ് വിശ്രമമില്ലാത്ത പോരാട്ടം നടത്തും.

ന്യൂഡല്‍ഹി: ദേശീയ പൗരത്വ ബില്‍ പാസാക്കിയ ദിവസം രാജ്യത്തിന്റെ ചരിത്രത്തിലെ കറുത്ത ദിനമായി അടയാളപ്പെടുത്തപ്പെടുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി. രാജ്യത്തിന്റെ ബഹുസ്വരതയ്ക്ക് മേല്‍ ഇടുങ്ങിയ ചിന്താഗതിയും കടുംപിടിത്തവുമുള്ള ശക്തികള്‍ നേടിയ വിജയമാണിതെന്നും അവര്‍ ആരോപിച്ചു.
രാജ്യത്തെ ഭിന്നിപ്പിക്കാനും ധ്രുവീകരിക്കാനുമുള്ള അപകടകരമായ ബിജെപി അജണ്ടയ്‌ക്കെതിരേ കോണ്‍ഗ്രസ് വിശ്രമമില്ലാത്ത പോരാട്ടം നടത്തും. നമ്മുടെ പൂര്‍വികര്‍ പോരാട്ടം നടത്തിയത് ഏത് ആശയത്തിന് വേണ്ടിയാണോ അവയെ എല്ലാം വെല്ലുവിളിക്കുന്നതാണ് ബില്‍. ദേശീയതയ്ക്ക് മതം നിര്‍ണായക ഘടകമാകുന്ന ഇന്ത്യയുടെ സൃഷ്ടിക്ക് ഇത് കാരണമാകുമെന്നും സോണിയ പ്രസ്താവനയില്‍ ആരോപിച്ചു.
ദേശീയ പൗരത്വ ബില്‍ രാജ്യസഭയിലും പാസായതിന് പിന്നാലെയാണ് സോണിയയുടെ പ്രതികരണം വന്നത്. 105നെതിരെ 125 വോട്ടുകള്‍ക്കാണ് ബില്‍ രാജ്യസഭ പാസാക്കിയത്. ബില്‍ സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന് ആവശ്യപ്പെടുന്ന പ്രമേയവും ഭേദഗതികളും വോട്ടിനിട്ട് തള്ളി.
പുതിയ നിയമപ്രകാരം പാക്കിസ്താൻ, അഫ്ഗാനിസ്താൻ, ബംഗ്ലാദേശ് എന്നീ മൂന്ന് രാജ്യങ്ങളില്‍ നിന്നും 2014 ഡിസംബര്‍ 31 വരെ ഇന്ത്യയില്‍ അഭയം പ്രാപിച്ച ഹിന്ദു, ക്രിസ്ത്യന്‍, ജൈനര്‍, ബുദ്ധ, സിഖ്, പാഴ്‌സി ന്യൂനപക്ഷ മത വിഭാഗങ്ങളില്‍പ്പെട്ട അഭയാര്‍ത്ഥികള്‍ക്ക് ഇന്ത്യന്‍ പൗരത്വം ലഭിക്കും.
RELATED STORIES
കല്‍ക്കരി ക്ഷാമം രൂക്ഷം; രാജ്യം വീണ്ടും വൈദ്യുതി പ്രതിസന്ധിയിലേക്കോ?
28 May 2022 8:20 AM GMTപോപുലര്‍ ഫ്രണ്ട് റാലിയിലെ സംഘ്പരിവാര്‍ വിരുദ്ധ മുദ്രാവാക്യം: ...
28 May 2022 6:34 AM GMTതനിക്ക് അവാര്‍ഡ് കിട്ടാത്തതില്‍ വിഷമമില്ല, ഹോം സിനിമ ജൂറി...
28 May 2022 5:50 AM GMTകുറിപ്പടികളില്ലാതെ മരുന്നുകള്‍ കൊണ്ടുവരുന്നതില്‍ പ്രവാസികള്‍ക്ക്...
28 May 2022 5:49 AM GMTകൊച്ചുമകളെ പീഡിപ്പിച്ചെന്ന കേസ്: ഉത്തരാഖണ്ഡ് മുന്‍ മന്ത്രി ജീവനൊടുക്കി
28 May 2022 5:10 AM GMTരാജ്യദ്രോഹ കേസ്: ജാമ്യത്തിനായി ഷര്‍ജീല്‍ ഇമാം സ്പെഷ്യല്‍ കോടതിയെ...
27 May 2022 7:34 PM GMT