India

പുരുഷന്മാരില്‍ കുത്തിവയ്ക്കാവുന്ന ഗര്‍ഭനിരോധന മരുന്ന് വിപണിയിലേക്ക്

ലോകത്താദ്യമായാണ് പുരുഷന്മാരില്‍ കുത്തിവയ്ക്കാവുന്ന മരുന്ന് വിജയകരമായി പരീക്ഷണഘട്ടം പിന്നിടുന്നത്.

പുരുഷന്മാരില്‍ കുത്തിവയ്ക്കാവുന്ന ഗര്‍ഭനിരോധന മരുന്ന് വിപണിയിലേക്ക്
X

ന്യൂഡല്‍ഹി: പുരുഷന്മാരില്‍ കുത്തിവയ്ക്കാവുന്ന ഗര്‍ഭനിരോധന മരുന്ന് വൈകാതെ വിപണിയിലെത്തും. ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസര്‍ച്ച് വികസിപ്പിച്ചെടുത്ത മരുന്ന് ഗവേഷണവും പരീക്ഷണങ്ങളും വിജയകരമായി പൂര്‍ത്തിയാക്കി ഡ്രഗ് കണ്‍ട്രോളര്‍ ജനറലിന്റെ അംഗീകാരത്തിന് സമര്‍പ്പിച്ചു. ലോകത്താദ്യമായാണ് പുരുഷന്മാരില്‍ കുത്തിവയ്ക്കാവുന്ന മരുന്ന് വിജയകരമായി പരീക്ഷണഘട്ടം പിന്നിടുന്നത്.

മരുന്ന് തയ്യാറാണെന്ന് ഐസിഎംആറിലെ ഡോ. ആര്‍എസ് ശര്‍മ അറിയിച്ചു. മൂന്നുഘട്ടമായുള്ള പരീക്ഷണമാണ് പൂര്‍ത്തീകരിച്ചത്. 303 പേരിലെ പരീക്ഷണം 93.3 ശതമാനം വിജയകരമാണെന്നും അദ്ദേഹം പറഞ്ഞു. അമേരിക്കന്‍ ശാസ്ത്രജ്ഞരും സമാന രീതിയിലുള്ള പരീക്ഷണങ്ങള്‍ നടത്തിയിരുന്നുവെങ്കിലും 2016ല്‍ നിര്‍ത്തിവച്ചു. മുഖക്കുരു, വിഷാദം തുടങ്ങിയ പാര്‍ശ്വഫലങ്ങള്‍ കണ്ടെത്തിയതായി ബ്രിട്ടനിലെ നാഷനല്‍ ഹെല്‍ത്ത് സര്‍വീസ് അറിയിച്ചു.

ഐസിഎംആറിന്റെ മരുന്നുസംയുക്തം പുരുഷന്മാരുടെ ബീജവാഹികളിലാണ് കുത്തിവയ്ക്കുക. 1970കളില്‍തന്നെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജിയിലെ പ്രൊഫ. എസ്‌കെ ഗുഹ ഈ മരുന്ന് വികസിപ്പിച്ചിരുന്നു. ഐസിഎംആര്‍ 1984 മുതലാണ് പരീക്ഷണം ആരംഭിച്ചത്.

Next Story

RELATED STORIES

Share it