India

ഇന്ത്യയെ ഹിന്ദുരാജ്യമായി പ്രഖ്യാപിക്കേണ്ടതായിരുന്നുവെന്ന് മേഘാലയ ഹൈക്കോടതി

ഇന്ത്യാ വിഭജനം മതാടിസ്ഥാനത്തിലായതിനാല്‍ ഇന്ത്യ യഥാര്‍ഥത്തില്‍ ഒരു ഹിന്ദു രാഷ്ട്രമാണ്. ഇതൊരു ഹിന്ദു രാജ്യമായി പ്രഖ്യാപിക്കണമായിരുന്നു. എന്നാല്‍ ഇന്ത്യ മതേതര രാജ്യമായി നിലനില്‍ക്കുകയായിരുന്നു.

ഇന്ത്യയെ ഹിന്ദുരാജ്യമായി പ്രഖ്യാപിക്കേണ്ടതായിരുന്നുവെന്ന് മേഘാലയ ഹൈക്കോടതി
X

ഷില്ലോങ്: ഇന്ത്യയെ ഹിന്ദുരാജ്യമായി പ്രഖ്യാപിക്കേണ്ടതായിരുന്നുവെന്നും ഇന്ത്യയെ ഒരു ഇസ്‌ലാമിക രാഷ്ട്രമാക്കി രാജ്യത്തെ കുട്ടിച്ചോറാക്കാന്‍ ശ്രമിക്കുന്ന ശക്തികളെ പ്രതിരോധിക്കാന്‍ സര്‍ക്കാര്‍ ജാഗ്രത പാലിക്കണമെന്നും മേഘാലയാ ഹൈക്കോടതി. താമസരേഖ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട കേസില്‍ വിധി പറയുന്നതിനിടെയാണ് മേഘാലയ ഹൈക്കോടതി ജസ്റ്റിസ് എസ് ആര്‍ സെന്‍ വിവാദ പരാമര്‍ശം നടത്തിയത്.

ഇന്ത്യയിലെ നിയമത്തെ വിമര്‍ശിക്കുന്നവരാരും ഇന്ത്യയില്‍ ജീവിക്കാന്‍ അര്‍ഹരല്ല. പാകിസ്താന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ഹിന്ദു, സിഖ്, ജൈന, ബുദ്ധ, ക്രിസ്ത്യന്‍ വിശ്വാസികളെയും ഗാരോ, ഖാസി വിഭാഗക്കാരെയും രാജ്യത്തെ പൗരന്മാരാക്കാന്‍ ആവശ്യമായ നിയമനിര്‍മാണം സര്‍ക്കാര്‍ നടത്തണം. നരേന്ദ്ര മോദിക്കു കീഴിലുള്ള സര്‍ക്കാരിനു മാത്രമേ ഇന്ത്യയുടെ അകം അറിയാന്‍ സാധിക്കുകയുള്ളു. ദേശീയ താല്‍പര്യം മുന്‍നിര്‍ത്തി ഈ ആവശ്യങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ പരിഗണിക്കണം. വിധിയുടെ പകര്‍പ്പ് പ്രധാനമന്ത്രി, കേന്ദ്ര ആഭ്യന്തരമന്ത്രി, നിയമ മന്ത്രി എന്നിവര്‍ക്ക് അയച്ചുകൊടുക്കണമെന്നും ജസ്റ്റിസ് എസ് ആര്‍ സെന്‍ അസിസ്റ്റന്റ് സോളിസിറ്റര്‍ ജനറലിനോട് ആവശ്യപ്പെട്ടു.

ഇന്ത്യാ വിഭജനം മതാടിസ്ഥാനത്തിലായതിനാല്‍ ഇന്ത്യ യഥാര്‍ഥത്തില്‍ ഒരു ഹിന്ദു രാഷ്ട്രമാണ്. ഇതൊരു ഹിന്ദു രാജ്യമായി പ്രഖ്യാപിക്കണമായിരുന്നു. എന്നാല്‍ ഇന്ത്യ മതേതര രാജ്യമായി നിലനില്‍ക്കുകയായിരുന്നു. പാകിസ്ഥാന്‍, ബംഗ്ലാദേശ് രാജ്യങ്ങളിലേ ന്യൂനപക്ഷങ്ങള്‍ ഇന്നും കടുത്ത വിവേചനത്തിലാണ്. വിഭജനാന്തരം ഇന്ത്യയിലേക്ക് വന്ന ഹിന്ദുക്കളെ ഇന്നും വിദേശികളായാണ് പരിഗണിക്കുന്നത്. ഇത് തീര്‍ത്തും യുക്തിരഹിതവും നിയമവിരുദ്ധവുമാണ്. ഇന്ത്യയെ ഇസ്‌ലാമിക രാഷ്ട്രമാക്കാന്‍ ആരും തുനിഞ്ഞിറങ്ങേണ്ട. അത് രാജ്യത്തെ വലിയ കുഴപ്പത്തില്‍ കൊണ്ടെത്തിക്കും. നരേന്ദ്ര മോദിയെ പോലൊരു ഭരണാധികാരിക്കേ ഈ നീക്കത്തെ ചെറുക്കാനാവൂ. ദേശീയ താല്‍പര്യത്തിനായി എല്ലാവരും രാജ്യത്തിനൊപ്പം ഒരുമിച്ചുനില്‍ക്കണമെന്നും ജസ്റ്റിസ് എസ് ആര്‍ സെന്‍ പറഞ്ഞു.

Next Story

RELATED STORIES

Share it