India

ഉത്തർപ്രദേശിൽ ദലിത് യുവാവിനെ സവർണർ അടിച്ചു കൊന്നു

പുഴയിൽ നിന്ന് മീൻ പിടിക്കുന്നതുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്നാണ് സംഭവം.

ഉത്തർപ്രദേശിൽ ദലിത് യുവാവിനെ സവർണർ അടിച്ചു കൊന്നു
X

ഡിയോറിയ: ഉത്തർപ്രദേശിൽ ദലിത് യുവാവിനെ സവർണർ അടിച്ചു കൊന്നു. ഉത്തർപ്രദേശിലെ ഡിയോറിയ ജില്ലയിലെ ഉദയപുര ഗ്രാമത്തിലാണ് സംഭവം. ഒക്ടോബർ 28ന് ദീപാവലി ദിനത്തിലാണ് മുഷഹാർ സമുദായത്തിൽ പെടുന്ന ഛോട്ടുവിനെ ബ്രാഹ്മണർ തല്ലിക്കൊന്നത്. പുഴയിൽ നിന്ന് മീൻ പിടിക്കുന്നതുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്നാണ് സംഭവം.

ഇഷ്ടിക ചൂളയിലെ ജോലി ചില സമയങ്ങളിൽ മാത്രമാണ് ഉണ്ടാവുക. അതുകൊണ്ട് തന്നെ ചൂളയിലെ ജീവനക്കാരനായ ഛോട്ടു, ജോലി കുറവായതിനാൽ മത്സ്യ ബന്ധനത്തിൽ ഏർപ്പെടാറുണ്ട്. ദീപാവലി ദിനത്തിൽ ഛോട്ടു പിടിച്ച മീൻ ബ്രാഹ്മണ സമുദായത്തിൽപ്പെട്ട പ്രദേശവാസി തട്ടിയെടുക്കാൻ ശ്രമിച്ചു. തുടർന്ന് നടന്ന വാക്കേറ്റത്തിന് പിന്നാലെ ഛോട്ടുവിനെ മർദ്ദിച്ച് അവശനാക്കി പുഴയിൽ എറിയുകയായിരുന്നു.

രണ്ട് ദിവസത്തിന് ശേഷമാണ് ഗന്ധക് നദിയിൽ നിന്ന് ഛോട്ടുവിന്റെ മൃതദേഹം കണ്ടെടുക്കുന്നത്. ഇതുവരെ കേസ് രജിസ്റ്റർ പോലിസ് തയാറായിട്ടില്ല. ഛോട്ടുവിന്റെ പിതാവ് രേഖാമൂലം പരാതി നൽകിയിരുന്നുവെങ്കിലും പോലിസ് നടപടിയെടുത്തില്ല. ഇതിനെതിരേ ഗ്രാമവാസികൾ കലക്ടർക്ക് പരാതി നൽകിയിട്ടുണ്ട്.

Next Story

RELATED STORIES

Share it