India

ഹിന്ദുക്കള്‍ പുതുവര്‍ഷം ആഘോഷിക്കരുതെന്ന് തീവ്രഹിന്ദുത്വ സംഘടന

ഏപ്രില്‍ ഒന്നിനു ചൈത ശുദ്ധ പ്രതിപാദ ദിനത്തില്‍ അഥവാ ഗുദ്ധിപദ്‌വയില്‍ ആഘോഷിക്കണമെന്നാണ് സംഘടന പ്രസ്താവനയില്‍ വ്യക്തമാക്കി.

ഹിന്ദുക്കള്‍ പുതുവര്‍ഷം ആഘോഷിക്കരുതെന്ന് തീവ്രഹിന്ദുത്വ സംഘടന
X

ന്യൂഡല്‍ഹി: ജനുവരി ഒന്നിനു പുതുവര്‍ഷം ആഘോഷിക്കുന്നത് ക്രിസ്ത്യാനികളാണെന്നും ഹിന്ദുക്കള്‍ ആഘോഷിക്കരുതെന്നും തീവ്രഹിന്ദുത്വ സംഘടനയായ ഹിന്ദു ജനജാഗ്രതി സമിതി.ഹിന്ദുക്കള്‍ ഏപ്രില്‍ ഒന്നിനാണ് പുതുവര്‍ഷാരംഭം ആഘോഷിക്കേണ്ടത്. ഏപ്രില്‍ ഒന്നിനു ചൈത ശുദ്ധ പ്രതിപാദ ദിനത്തില്‍ അഥവാ ഗുദ്ധിപദ്‌വയില്‍ ആഘോഷിക്കണമെന്നാണ് സംഘടന പ്രസ്താവനയില്‍ വ്യക്തമാക്കി. ഡിസംബര്‍ 31ന് അര്‍ദ്ധരാത്രി മുതല്‍ മദ്യപാനമടക്കം നടത്തി ആഘോഷിക്കുന്ന പുതുവല്‍സരാഘോഷം ഇന്ത്യന്‍ സംസ്‌കാരത്തിന് യോജിച്ചതല്ല.

ക്രിസ്ത്യന്‍ ന്യൂഇയര്‍ ആഘോഷവേളയിലാണ് യുവാക്കള്‍ മദ്യപാനവും സിഗരറ്റ് വലിയും ആരംഭിക്കുന്നത്. ഇത്തരത്തിലുള്ള ക്രിസ്ത്യന്‍ ആഘോഷങ്ങള്‍ കണ്ണടച്ച് സ്വീകരിക്കുന്നത് മുതലാണ് ഹിന്ദുക്കളുടെ മതപരിവര്‍ത്തനം തുടങ്ങുന്നത്. ക്രിസ്ത്യന്‍ കോണ്‍വെന്റ് സ്‌കൂളുകളില്‍ ബൈബിളും മദ്രസകളില്‍ ഖുര്‍ആനും പഠിപ്പിക്കുന്നു. പക്ഷേ ഹിന്ദു ഗ്രന്ഥങ്ങള്‍ ഒരു സ്‌കൂളുകളിലും കോളജുകളിലും പഠിപ്പിക്കുന്നില്ലെന്നും പ്രസ്താവനയില്‍ പറയുന്നുണ്ട്. നിരവധി കൊലപാതകങ്ങള്‍ ഉള്‍പ്പെടെയുള്ളവയില്‍ പ്രതിസ്ഥാനത്തുള്ള സനാതന്‍ സന്‍സ്ഥയുടെ പോഷക സംഘടനയാണ് 2002ല്‍ രൂപീകൃതമായ ഹിന്ദു ജനജാഗ്രതി സമിതി. ഹിന്ദു രാഷ്ട്രം സ്ഥാപിക്കുക എന്നതാണ് സംഘടനയുടെ മുദ്രാവാക്യം.

Next Story

RELATED STORIES

Share it