India

യുപിയിൽ ഹിന്ദു യുവവാഹിനി നേതാവ് കൊല്ലപ്പെട്ടു

അദ്ദേഹം കിടന്നുറങ്ങുമ്പോൾ കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു.

യുപിയിൽ ഹിന്ദു യുവവാഹിനി നേതാവ് കൊല്ലപ്പെട്ടു
X

ബറേലി: ഉത്തർപ്രദേശിൽ ഹിന്ദു യുവ വഹിനി നേതാവ് കൊല്ലപ്പെട്ടു. കഴിഞ്ഞ രണ്ട് വർഷമായി ഹിന്ദു യുവ വാഹിനിയുടെ മിർഗഞ്ച് താലൂക്കിന്റെ ചുമതല വഹിച്ചിരുന്ന ഡോ. സഞ്ജയ് സിങ്ങാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ ദിവസം പുലർച്ചെയായിരുന്നു സംഭവം.

ബറേലിയിലെ ഡങ്കയിൽ സഞ്ജയ് സിങ് ഒരു സ്വകാര്യ ആശുപത്രി നടത്തുന്നുണ്ട്. ആശുപത്രിക്ക് പുറത്ത് കിടന്നുറങ്ങുകയായിരുന്ന അദ്ദേഹത്തെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. വ്യാഴാഴ്ച്ച പുലർച്ചെ 3.45 ഓടെയായിരുന്നു സംഭവം. അദ്ദേഹം കിടന്നുറങ്ങുമ്പോൾ കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു.

ബറേലി എസ്‌എസ്‌പി രോഹിത് സിങ് സജ്‌വാനും സംഘവും സംഭവസ്ഥലത്തെത്തി മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് അയച്ചു. പോലിസ് അന്വേഷണം ആരംഭിച്ചു. ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചുവരികയാണ്. കേസിൽ ഒരാളെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും എസ്എസ്പി പറഞ്ഞു.

Next Story

RELATED STORIES

Share it