ഗുജറാത്തില്‍ നിന്നുള്ള മുസ്‌ലിം യുവാവിന് നീറ്റ് പിജി പരീക്ഷയില്‍ ഒന്നാം റാങ്ക്

അഹമ്മദാബാദ്: ഗുജറാത്തിലെ വഡോദരയില്‍ നിന്നുള്ള മുസ്‌ലിം യുവാവ് അശ്‌റഫ് കെസറാനിക്കു ഓള്‍ ഇന്ത്യാ പോസ്റ്റ് ഗ്രേജ്വേറ്റ് നാഷനല്‍ എലിജിബിലിറ്റി കം എന്‍ട്രാന്‍സ് ടെസ്റ്റ്(നീറ്റ്-പിജി) പരീക്ഷയില്‍ ഒന്നാം റാങ്ക്. ബറോഡ മെഡിക്കല്‍ കോളജിലെ വിദ്യാര്‍ഥിയായ അശ്‌റഫ് 1200ല്‍ 1006 മാര്‍ക്ക് നേടിയതായി നാഷനല്‍ ബോര്‍ഡ് ഓഫ് എജ്യൂക്കേഷന്‍(എന്‍ബിഇ) പുറത്തുവിട്ട ഫലം വ്യക്തമാക്കുന്നു. എംഡി, എംഎസ് തുടങ്ങിയ പിജി ഡിപ്ലോമ കോഴ്‌സുകളാണ് എന്‍ബിഇ പരിഗണിക്കുന്നത്. രാജ്യത്തെ 165 നഗരങ്ങളില്‍ നിന്നായി 148000 പേര്‍ അപേക്ഷിക്കുകയും 78660 പേര്‍ യോഗ്യത നേടുകയും ചെയ്ത പരീക്ഷയിലാണ് അശ്‌റഫ് കെസറാനി രാജ്യത്തെ ഒന്നാം റാങ്ക് നേടിയത്. മധ്യവര്‍ത്തി കുടുംബത്തില്‍ നിന്നു വരുന്ന അശ്‌റഫിനു രാജ്യത്തെ മികച്ച മെഡിക്കല്‍ കോളജില്‍ നിന്നു മെഡിക്കല്‍ ബിരുദം നേടാമെന്ന സ്വപ്‌നമാണ് ഇതോടെ സഫലമാവുന്നത്. ന്യൂഡല്‍ഹിയിലെ മൗലാനാ ആസാദ് മെഡിക്കല്‍ കോളജില്‍ എംഡി പഠനത്തിനു ചേരാനാണു അശ്‌റഫിന്റെ താല്‍പര്യം.
RELATED STORIES
പ്രമുഖ ഇസ്ലാമിക പണ്ഡിതന് മൗലാനാ ഹഫീസുറഹ്മാന് ഉമരി അന്തരിച്ചു
24 May 2022 7:32 PM GMTകോട്ടയത്ത് മകളുടെ വെട്ടേറ്റ് മാതാവ് മരിച്ചു
24 May 2022 7:05 PM GMTമുദ്രാവാക്യ വിവാദം മുസ്‌ലിം വിരുദ്ധതയുടെ ഒടുവിലത്തെ ഉദാഹരണം: ജമാഅത്ത്...
24 May 2022 6:56 PM GMTആന്ധ്രയില്‍ ജില്ലയുടെ പേര്‍ മാറ്റിയതിനെതിരായ പ്രതിഷേധം അക്രമാസക്തമായി;...
24 May 2022 6:23 PM GMTകുരങ്ങുപനി: ജില്ലാ കലക്ടര്‍മാര്‍ക്ക് ജാഗ്രതാനിര്‍ദേശം നല്കി...
24 May 2022 6:14 PM GMTമദ്യകച്ചവട രംഗത്തെ അഴിമതി തുടച്ചുനീക്കും : മന്ത്രി
24 May 2022 5:58 PM GMT