വാക്കുപാലിച്ച് കെജ്‌രിവാൾ സർക്കാർ; ഡൽഹിയിൽ ബസിൽ സ്‌ത്രീകൾ സൗജന്യയാത്ര തുടങ്ങി

ന്യൂഡൽഹി: രാജ്യതലസ്ഥാന നഗരിയായ ഡൽഹിയിൽ ബസിൽ സ്‌ത്രീകൾ സൗജന്യയാത്ര തുടങ്ങി. ഡൽഹി ട്രാൻസ്‌പോർട്ട് കോർപറേഷന്റെ ബസുകളിലും കോർപറേഷന്റെ അനുബന്ധ ബസുകളിലുമാണ് കെജ്‌രിവാൾ സർക്കാർ സ്‌ത്രീകൾക്ക് സൗജന്യയാത്ര ഒരുക്കിയത്.
സ്‌ത്രീകൾക്ക് കൂടുതൽ സുരക്ഷ ഉറപ്പാക്കുന്നതിനും സാമ്പത്തിക രംഗത്ത് അവർക്ക് കൂടുതൽ പങ്കാളിത്തം നൽകുന്നതിനുമാണ് നടപടിയെന്ന് ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ പറഞ്ഞു. സ്‌ത്രീകൾക്ക് പിങ്ക് നിറത്തിലുള്ള ടിക്കറ്റാണ് നൽകുക. നൽകിയ ടിക്കറ്റ് കണക്കാക്കി ട്രാൻസ്‌പോർട്ട് കമ്പനിക്ക് സർക്കാർ പണം നൽകും.
ഒക്‌ടോബർ 29 മുതൽ സ്‌ത്രീകൾക്ക് സൗജന്യയാത്ര ഒരുക്കുമെന്ന് സ്വാതന്ത്ര്യദിന സന്ദേശത്തിൽ കെജ്‌രിവാൾ പ്രഖ്യാപിച്ചിരുന്നു. ആഗസ്‌ത് 29ന് മന്ത്രിസഭ ഇതിന് അംഗീകാരം നൽകി. ചൊവ്വാഴ്‌ച മുതൽ പദ്ധതി നടപ്പാക്കുമെന്ന് തിങ്കളാഴ്‌ച സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു.
RELATED STORIES
ആന്ധ്രയില്‍ ജില്ലയുടെ പേര് മാറ്റിയതിനെതിരായ പ്രതിഷേധം അക്രമാസക്തമായി;...
24 May 2022 6:23 PM GMTചെന്നൈയില്‍ ബിജെപി നേതാവിനെ വെട്ടിക്കൊന്നു
24 May 2022 5:48 PM GMTറഷ്യ- യുക്രെയ്ന് യുദ്ധത്തിനിടെ പുടിന് നേരേ വധശ്രമമുണ്ടായി,...
24 May 2022 2:20 PM GMTസിറിയയില്‍ പുതിയ സൈനിക നടപടി 'ഉടന്‍': ഉര്ദുഗാന്
24 May 2022 2:10 PM GMTതുര്‍ക്കി വിദേശകാര്യമന്ത്രി ഫലസ്തീനില്‍
24 May 2022 1:33 PM GMTഗ്യാന്‍വാപി മസ്ജിദ്: ശിവലിംഗം കണ്ടെത്തിയെന്ന വാദം കള്ളമെന്ന്...
24 May 2022 1:24 PM GMT