India

ബീഹാറിലെ കോണ്‍ഗ്രസ് മുന്‍ പ്രസിഡന്റ് ജെഡിയുവില്‍ ചേര്‍ന്നു

മൂന്നുതവണ ജെഹാനാബാദ് ജില്ലയിലെ മഖ്ദുംപൂര്‍ മണ്ഡലത്തില്‍ നിന്നു എംഎല്‍എയായിരുന്ന സിന്‍ഹ 2003ല്‍ ബീഹാര്‍ പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റായിരുന്നു

ബീഹാറിലെ കോണ്‍ഗ്രസ് മുന്‍ പ്രസിഡന്റ് ജെഡിയുവില്‍ ചേര്‍ന്നു
X

പട്‌ന: ബീഹാറിലെ കോണ്‍ഗ്രസ് മുന്‍ സംസ്ഥാന പ്രസിഡന്റ് റാം ജതന്‍ സിന്‍ഹ ഭരണകക്ഷിയായ ജനതാദള്‍ യുനൈറ്റഡില്‍ ചേര്‍ന്നുവെന്നും അദ്ദേഹത്തെ സ്വാഗതം ചെയ്തതായും മുഖ്യമന്ത്രിയും പാര്‍ട്ടി നേതാവുമായ നിതീഷ്‌കുമാര്‍ പറഞ്ഞു. ഡെജിയുവില്‍ ചേര്‍ന്ന ശേഷം ദേശീയ വൈസ് പ്രസിഡന്റ് പ്രശാന്ത് കിഷോര്‍, സംസ്ഥാന യൂനിറ്റ് ചീഫ് വസിഷ്ഠ നാരായണന്‍ സിങ് തുടങ്ങിയവര്‍ക്കൊപ്പം റാം ജതന്‍ സിങ് വേദി പങ്കിടുകയും ചെയ്തു. രാഷ്ട്രീയ പാര്‍ട്ടികള്‍ യുവാക്കള്‍ക്ക് അവസരം നിഷേധിക്കുകയാണെന്നും ഞങ്ങളുടെ പാര്‍ട്ടി ഏതെങ്കിലും കുടുംബം നിയന്ത്രിക്കുന്നതല്ലെന്നും നിതീഷ് കുമാര്‍ പറഞ്ഞു. നിതീഷ് കുമാര്‍ ബീഹാറിന്റെ വികസനത്തെ കുറിച്ചു ചിന്തിക്കുന്ന നേതാവാണെന്ന് സിന്‍ഹ പറഞ്ഞു. എല്ലാ ജാതിമത വിഭാഗങ്ങള്‍ക്കു പരിഗണന നല്‍കിയാണ് അദ്ദേഹത്തിന്റെ ഭരണം മുന്നോട്ടുപോവുന്നത്. 2015ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ സ്വതന്ത്രനായി മല്‍സരിച്ച സിന്‍ഹ പരാജയപ്പെട്ടിരുന്നു. മൂന്നുതവണ ജെഹാനാബാദ് ജില്ലയിലെ മഖ്ദുംപൂര്‍ മണ്ഡലത്തില്‍ നിന്നു എംഎല്‍എയായിരുന്ന സിന്‍ഹ 2003ല്‍ ബീഹാര്‍ പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റായിരുന്നു. കഴിഞ്ഞ വര്‍ഷം കോണ്‍ഗ്രസില്‍ നിന്നു ജെഡിയുവിലേക്ക് ചേക്കേറുന്ന രണ്ടാമത്തെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവാണ് സിന്‍ഹ. കഴിഞ്ഞ ഫെബ്രുവരിയില്‍ മൂന്ന് കോണ്‍ഗ്രസ് എംഎല്‍സിമാരോടൊപ്പം ബിപിസിസി മുന്‍ പ്രസിഡന്റ് കൂടിയായ അശോക് ചൗധരി നിതീഷ് കുമാറിന്റെ പാര്‍ട്ടിക്കൊപ്പം ചേര്‍ന്നിരുന്നു. മറ്റൊരു കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ മെഹബൂബ് അലി ഭരണകക്ഷിയുടെ സഖ്യകക്ഷിയായ രാം വിലാസ് പാസ്വാന്റെ ലോക് ജനശക്തി പാര്‍ട്ടിയില്‍ ചേര്‍ന്നിരുന്നു. 1980കളിലെ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റായിരുന്ന താരിഖ് അന്‍വര്‍ ശരത് പവാറിന്റെ എന്‍സിപിക്കൊപ്പം ചേര്‍ന്നിരുന്നെങ്കിലും പിന്നീട് തിരിച്ചെത്തിയിരുന്നു.




Next Story

RELATED STORIES

Share it