India

ദീദി വികസനത്തിന്റെ സ്പീഡ് ബ്രേക്കറെന്ന് മോദി; മോദി എക്‌സ്‌പെയറി ബാബുവെന്ന് തിരിച്ചടി

ഞാന്‍ മോദിയല്ല, അതിനാല്‍ തന്നെ കളവ് പറയാറില്ല.

ദീദി വികസനത്തിന്റെ സ്പീഡ് ബ്രേക്കറെന്ന് മോദി; മോദി എക്‌സ്‌പെയറി ബാബുവെന്ന് തിരിച്ചടി
X

കൊല്‍ക്കത്ത: ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മോദി-മമത വാക്‌പോര്. പശ്ചിമബംഗാള്‍ മുഖ്യമന്ത്രി വികസനത്തിന്റെ സ്പീഡ് ബ്രേക്കറാണെന്ന മോദിയുടെ വിമര്‍ശനത്തിനു മമതാ ബാനര്‍ജി അതേ നാണയത്തില്‍ തിരിച്ചടിച്ചു. മോദിയെ എക്‌സ്‌പെയറി ബാബു എന്ന് വിശേഷിപ്പിച്ച മമത യുഎസ് മാതൃകയില്‍ പരസ്യ സംവാദത്തിനു വെല്ലുവിളിക്കുകയും ചെയ്തു. സിലിഗുരിയില്‍ നടന്ന യോഗത്തിലാണ് മമതയെ വിമര്‍ശിച്ച് മോദി രംഗത്തെത്തിയത്. പശ്ചിമ ബംഗാളില്‍ ഒരു സ്പീഡ് ബ്രേക്കറുണ്ട്. 'ദീദി'യെന്നാണു വിളിക്കാറ്. ഈ 'ദീദി' നിങ്ങളുടെ വികസനത്തിന്റെ സ്പീഡ് ബ്രേക്കറാണെന്നായിരുന്നു പരാമര്‍ശം. സംസ്ഥാനത്തിന്റെ വികസനത്തിന് വഴിയൊരുക്കാന്‍ മമത തയ്യാറാവണമെന്നു പറഞ്ഞ മോദിക്ക് ഉടന്‍ മറുപടി തരാമെന്നു പറഞ്ഞ ശേഷമാണ് വെല്ലുവിളിയുമായി രംഗത്തെത്തിയത്. നിങ്ങള്‍ ഡല്‍ഹിയെ കുറിച്ച് ആശങ്കപ്പെടൂ. അതിനു ശേഷം ബംഗാളിലേക്ക് നോക്കൂ. ഞാന്‍ മോദിയല്ല, അതിനാല്‍ തന്നെ കളവ് പറയാറില്ല. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ 12000 കര്‍ഷകരാണ് ആത്മഹത്യ ചെയ്തത്. ഇതിനു കാരണം കേന്ദ്രത്തിന്റെ തെറ്റായ നയങ്ങളാണെന്നും മമത തിരിച്ചടിച്ചു.


Next Story

RELATED STORIES

Share it