ഉത്തർപ്രദേശിൽ ദലിതർ ക്ഷേത്രത്തിൽ കയറുന്നത് തടഞ്ഞു
അംറോഹ: വിവാഹത്തിന് മുന്‍പ് ക്ഷേത്ര ദര്‍ശനത്തിന് എത്തിയ ദലിത് വിഭാഗത്തില്‍ പെട്ട വരനെയും കുടുംബത്തെയും സവര്‍ണര്‍ തടഞ്ഞു. അംറോഹ ജില്ലയിലെ മകന്‍പൂരിലെ സുമാലി ഗ്രാമത്തിലാണ് സംഭവം.
വരന്‍ ശോഭിത് ജാദവ് വിവാഹത്തിന് വധുവിന്റെ വീട്ടിലേക്ക് പോവുന്നതിനു മുന്‍പാണ് ക്ഷേത്ര ദര്‍ശനത്തിന് ശ്രമിച്ചത്. ഇതാദ്യമായാണ് ഈ മേഖലയില്‍ ഇത്തരം ഒരു നീക്കം സവര്‍ണരില്‍ നിന്ന് ഉണ്ടാകുന്നതെന്ന് ഗ്രാമവാസികള്‍ പറയുന്നു. ഇതിനെ തുടര്‍ന്ന് മേഖലയില്‍ സംഘര്‍ഷ സാധ്യത നിലനില്‍ക്കുകയാണ്.
വരന്റെ പിതാവ് നല്‍കിയ പരാതിയില്‍ പോലിസ് കേസെടുത്തു. വഴി തടസ്സപ്പെടുത്തുകയും കൈവശമുണ്ടായിരുന്ന പണവും സ്വര്‍ണവും കവര്‍ന്നുവെന്നും പിതാവിന്റെ പരാതിയില്‍ പറയുന്നു. നാലുപേര്‍ക്ക് എതിരെയാണ് പോലിസ് കേസെടുത്തിരിക്കുന്നത്. റാം അവതാര്‍ സിങ്, റാം നിവാസ്, ബുണ്ടി, അങ്കിത് എന്നിവര്‍ക്കെതിരെയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
എന്നാല്‍ ദലിത് പീഡന നിരോധന നിയമപ്രകാരം കേസെടുക്കാന്‍ പോലിസ് വിസമ്മതിച്ചു. ഇന്ത്യന്‍ ശിക്ഷ നിയമം 323 വകുപ്പ് പ്രകാരമാണ് കേസ്. വിവാഹ ശേഷം വധു പോലിസിന്റെ സംരക്ഷണയില്‍ ക്ഷേത്ര ദര്‍ശനം നടത്തി.
RELATED STORIES
മുഹമ്മദ് സലാഹ് ലിവര്‍പൂളില്‍ തുടരും
25 May 2022 3:56 PM GMTമിലാന് താരം ഇബ്രാഹിമോവിച്ച് ഒമ്പത് മാസം പുറത്ത്
25 May 2022 3:28 PM GMTഖത്തര്‍ ലോകകപ്പിലേക്ക് ഇറ്റലിക്ക് സാധ്യത തെളിയുന്നു
24 May 2022 2:35 PM GMTഐഎസ്എല്ലിലേക്ക് ചുവപ്പ് ചെകുത്താന്മാര് വരുന്നു; ഈസ്റ്റ് ബംഗാള്‍...
24 May 2022 1:51 PM GMTജെഎസ്സി പന്ത്രണ്ടാമത് ഇന്‍ ഹൗസ് ടൂര്‍ണമെന്റിന് തുടക്കം
23 May 2022 6:49 AM GMTഇറ്റാലിയന്‍ സീരി എ കിരീടം എസി മിലാന്; നേട്ടം 11 വര്‍ഷങ്ങള്‍ക്ക് ശേഷം
22 May 2022 7:20 PM GMT