India

റോബര്‍ട്ട് വദ്രയെ വീണ്ടും ചോദ്യം ചെയ്‌തേക്കും; ഭര്‍ത്താവിനൊപ്പമെന്ന് പ്രിയങ്ക

ബിജെപി തങ്ങളുടെ രാഷ്ട്രീയനേട്ടത്തിനു വേണ്ടി അന്വേഷണ ഏജന്‍സികളെ ദുരുപയോഗം ചെയ്യുകയാണെന്നാണ് കോണ്‍ഗ്രസ് ആരോപണം

റോബര്‍ട്ട് വദ്രയെ വീണ്ടും ചോദ്യം ചെയ്‌തേക്കും; ഭര്‍ത്താവിനൊപ്പമെന്ന് പ്രിയങ്ക
X

ന്യൂഡല്‍ഹി: കള്ളപ്പണം വെളുപ്പിച്ചെന്ന കേസില്‍ പ്രിയങ്ക ഗാന്ധിയുടെ ഭര്‍ത്താവ് റോബര്‍ട്ട് വദ്രയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വീണ്ടും ചോദ്യം ചെയ്യാന്‍ സാധ്യത. ഇന്നലെ ആറ് മണിക്കൂറോളം ചോദ്യം ചെയ്തിരുന്നു. ഇന്നലെ വൈകീട്ട് 3.30ഓടെ ഭാര്യയുടെ എഐസിസി ജനറല്‍ സെക്രട്ടറിയുമായ പ്രിയങ്ക ഗാന്ധിക്കൊപ്പമാണ് ചോദ്യം ചെയ്യലിനു ഹാജരാവാനെത്തിയത്. വദ്രയെ ഓഫിസില്‍ ഇറക്കിയ ശേഷം പ്രിയങ്ക ഗാന്ധി എഐസിസി ആസ്ഥാനത്തെത്തി പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായി ചുമതലയേല്‍ക്കുകയായിരുന്നു. അതേസമയം, ഭര്‍ത്താവിനെതിരേയുള്ളത് കള്ളക്കേസാണെന്നും അദ്ദേഹത്തിനൊപ്പം ഉറച്ചുനില്‍ക്കുമെന്നും പ്രിയങ്ക പറഞ്ഞു. ലണ്ടനില്‍ ബ്രയണ്‍സ്റ്റന്‍ സ്‌ക്വയറില്‍ ഭൂമി വാങ്ങിയതുമായി ബന്ധപ്പെട്ടാണ് വദ്രയ്‌ക്കെതിരേ കേസെടുത്തിരുന്നത്. കേസില്‍ ഇടക്കാല ജാമ്യം അനുവദിച്ച കോടതി, ചോദ്യം ചെയ്യലിന് ഹാജരാവാന്‍ അദ്ദേഹത്തോട് നിര്‍ദേശിക്കുകയും ചെയ്തിരുന്നു. എന്‍ഫോഴ്‌സ്‌മെന്റിന്റേത് രാഷ്ട്രീയക്കളിയാണെന്നു ആരോപിച്ച്കോണ്‍ഗ്രസ് രംഗത്തെത്തിയിട്ടുണ്ട്. പാര്‍ലമെന്റില്‍ ഇന്ന് പ്രതിഷേധമുയര്‍ത്തുകയും ചെയ്യും.ബിജെപി തങ്ങളുടെ രാഷ്ട്രീയനേട്ടത്തിനു വേണ്ടി അന്വേഷണ ഏജന്‍സികളെ ദുരുപയോഗം ചെയ്യുകയാണെന്നാണ് കോണ്‍ഗ്രസ് ആരോപണം. രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിന്മേലുള്ള ചര്‍ച്ച ഇന്ന് പാര്‍ലമെന്റിന്റെ ഇരുസഭകളിലും നടക്കും. ഇതിനു പ്രധാനമന്ത്രി നരേന്ദ്രമോദി ലോക്‌സഭയില്‍ മറുപടി പറയുമെന്നാണ് വിലയിരുത്തല്‍. ബംഗാളില്‍ മമതയ്‌ക്കെതിരേ സിബിഐ നടത്തുന്ന നീക്കങ്ങളും സഭയെ പ്രക്ഷുബ്ധമാക്കിയേക്കുമെന്നാണു വിലയിരുത്തല്‍.




Next Story

RELATED STORIES

Share it