India

ദലിത് യുവാവുമായി പ്രണയത്തിലായ പെൺകുട്ടിയെ അമ്മ തീകൊളുത്തി കൊന്നു

യുവതിയുടെ അമ്മയ്ക്കെതിരേ കൊലക്കുറ്റം ചുമത്തി കേസെടുത്ത് പേലിസ് അന്വേഷണം ആരംഭിച്ചു.

ദലിത് യുവാവുമായി പ്രണയത്തിലായ പെൺകുട്ടിയെ അമ്മ തീകൊളുത്തി കൊന്നു
X

ചെന്നൈ: ദലിത് യുവാവുമായി പ്രണയത്തിലായ പെൺകുട്ടിയെ അമ്മ തീകൊളുത്തി കൊന്നു. നാ​ഗപട്ടണം ജില്ലയിലെ വാഴ്മംഗലം സ്വദേശിനി ജനനിയാണ് മരിച്ചത്. തീകൊളുത്തുന്നതിനിടെ ഗുരുതരമായി പൊള്ളലേറ്റ അമ്മ ഉമാമഹേശ്വരിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

പ്ലസ് വൺ വിദ്യാർഥിയായിരുന്നു ജനനി. യുവാവുമായി പ്രണയത്തിലാവുകയും ഒരുമിച്ച് ജീവിക്കാൻ തീരുമാനിച്ചിരുന്നു. വീടുവിട്ട് പോകാൻ ജനനി ശ്രമം നടത്തുകയും ചെയ്തിരുന്നു. തിരികെ വീട്ടിലെത്തിച്ചെങ്കിലും ബന്ധം തുടർന്നതാണ് അമ്മയെ പ്രകോപിപ്പിച്ചത്.

മകളുടെയും തൻറെയും ശരീരത്തിൽ മണ്ണെണ്ണ ഒഴിച്ച മഹേശ്വരി തീകൊളുത്തുകയായിരുന്നു. സംഭവത്തിൽ ഉമാമഹേശ്വരിക്കും ഗുരുതരമായി പൊള്ളലേറ്റുവെന്നാണ് പോലിസ് നൽകുന്ന വിവരം. യുവതിയുടെ അമ്മയ്ക്കെതിരേ കൊലക്കുറ്റം ചുമത്തി കേസെടുത്ത് പേലിസ് അന്വേഷണം ആരംഭിച്ചു.

Next Story

RELATED STORIES

Share it