India

ബുൾബുൾ ചുഴലിക്കാറ്റ് ആഞ്ഞടിച്ചു ബംഗാളിൽ കനത്ത നാശം

ബംഗാളിലെ തെക്ക്‌ – വടക്ക്‌ 24 പർഗാന ജില്ലകളിലും കിഴക്കൻ മിഡ്‌നാപുർ ജില്ലയിലും ജനജീവിതം പൂർണമായും സ്‌തംഭിച്ചു. 2,473 വീട്‌ പൂർണമായും 26,000 വീട്‌ ഭാഗികമായും തകർന്നു.

ബുൾബുൾ ചുഴലിക്കാറ്റ് ആഞ്ഞടിച്ചു ബംഗാളിൽ കനത്ത നാശം
X

കൊൽക്കത്ത: കനത്ത നാശം വിതച്ച്‌ ബുൾബുൾ ചുഴലിക്കാറ്റ്‌ ബംഗാളിൽ ആഞ്ഞടിച്ചു. 2.73ലക്ഷം കുടുംബങ്ങൾ കെടുതിക്കിരയായപ്പോൾ 10 മരണം റിപോർട്ട് ചെയ്തു. ഞായറാഴ്‌ച രാവിലെ മുതൽ മണിക്കൂറിൽ 135 കിലോമീറ്റർ വേഗത്തിൽ വീശിയടിച്ച കാറ്റിൽ കനത്ത നാശം നേരിട്ടു. ഒഡിഷയിലും ചുഴലിക്കാറ്റ് ബാധിച്ചിട്ടുണ്ട്, ഇതുവരെ കെടുതിയിൽ രണ്ടുപേർ മരിച്ചു.

ബംഗാളിലെ തെക്ക്‌ – വടക്ക്‌ 24 പർഗാന ജില്ലകളിലും കിഴക്കൻ മിഡ്‌നാപുർ ജില്ലയിലും ജനജീവിതം പൂർണമായും സ്‌തംഭിച്ചു. 2,473 വീട്‌ പൂർണമായും 26,000 വീട്‌ ഭാഗികമായും തകർന്നു. 1.78 ലക്ഷം പേരെ ദുരിതാശ്വാസകേന്ദ്രങ്ങളിലേക്ക്‌ മാറ്റി. താഴ്‌ന്ന പ്രദേശങ്ങളിലെല്ലാം വെള്ളം കയറിയ സ്ഥിതിയാണ്. ബംഗാൾ ഉൾക്കടലിന്റെ സമീപത്തെ തീര ജില്ലകളിലും മീൻപിടിത്ത മേഖലകളായ ബക്കലിയിലും നാമക്കാനയിലുമാണ്‌ വ്യാപക നാശം.

നോർത്ത്‌ പർഗാനയിൽ അഞ്ചുപേർ മരിച്ചു. നിരവധി പേർക്ക്‌ പരിക്കേറ്റു. പുർബ മകാള, ഖോക്കന എന്നിവിടങ്ങളിൽ മരം കടപുഴകി വീണാണ്‌ രണ്ടുപേർ മരിച്ചത്‌. നിരവധി മരങ്ങൾ കാറ്റിൽ കടപുഴകി.കിഴക്കൻ മിഡ്‌നാപ്പുരിലും ഒരാൾ മരത്തിനടിയിൽപ്പെട്ട്‌ മരിച്ചു. ഫ്രാസർഗഞ്ച്‌ മേഖലയിൽ ഒരു മീൻപിടിത്തക്കാരന്റെ മൃതദേഹം കണ്ടെത്തി. അതേസമയം ബംഗ്ലാദേശിലും ചുഴലിക്കാറ്റ് കനത്ത നാശം വിതച്ചിട്ടുണ്ട്.

Next Story

RELATED STORIES

Share it