India

ക്രൂഡോയിലിന്റെ വിലകുറഞ്ഞത് 60 ശതമാനം; പെട്രോളിന് രാജ്യത്ത് കുറച്ചത് ആറുരൂപ മാത്രം

രാജ്യമൊട്ടാകെ അടച്ചിടാന്‍ നിര്‍ദേശിച്ചതോടെ പെട്രോളിന്റെയും ഡീസലിന്റെയും ഉപഭോഗത്തില്‍ വന്‍ ഇടിവുണ്ടായിട്ടുണ്ട്.

ക്രൂഡോയിലിന്റെ വിലകുറഞ്ഞത് 60 ശതമാനം; പെട്രോളിന് രാജ്യത്ത് കുറച്ചത് ആറുരൂപ മാത്രം
X

ന്യൂഡല്‍ഹി: ആഗോള വിപണിയില്‍ അസംസ്‌കൃത എണ്ണവില കുറയുമ്പഴും 10 ദിവസമായി രാജ്യത്ത് പെട്രോളിന്റെയും ഡീസലിന്റെയും വില മാറ്റമില്ലാതെ തുടരുന്നു. കൊവിഡ് ഭീതിയുടെ പശ്ചാത്തലത്തില്‍ എണ്ണവില കുറയ്ക്കാത്ത കേന്ദ്ര സര്‍ക്കാരിന്റെ നിലപാടിനെതിരേ ശക്തമായ വിമര്‍ശനമാണ് ഉയരുന്നത്.

ജനുവരിക്കു ശേഷം അസംസ്‌കൃത എണ്ണയുടെ വിലയില്‍ 60ശതമാനമാണ് ഇടിവുണ്ടായത്. എന്നാല്‍ ഈകലയളവില്‍ പെട്രോളിനും ഡീസലിനും ലിറ്ററിന് ആറുരൂപമാത്രമാണ് കുറവുവരുത്തിയത്. ഡല്‍ഹിയില്‍ പെട്രോള്‍ ലിറ്ററിന് 69.59 രൂപയും ഡീസലിന് 62.29 രൂപയുമാണ് വില. അന്താരാഷ്ട്ര വിപണിയിലെ വില, ഡോളറുമായുള്ള രൂപയുടെ എക്സ്ചേഞ്ച് മൂല്യം തുടങ്ങിയവ കൂടി പരിഗണിച്ചാണ് ആഭ്യന്തര വിപണിയില്‍ ഒരോദിവസവും വില നിശ്ചയിക്കുക. രാവിലെ ആറുമണിയോടെയാണ് പമ്പുകളില്‍ വില നിലവില്‍വരിക.

രാജ്യമൊട്ടാകെ അടച്ചിടാന്‍ നിര്‍ദേശിച്ചതോടെ പെട്രോളിന്റെയും ഡീസലിന്റെയും ഉപഭോഗത്തില്‍ വന്‍ ഇടിവുണ്ടായിട്ടുണ്ട്. അടച്ചിടുന്നതിന് രണ്ടാഴ്ച മുമ്പത്തെ കണക്കുപ്രകാരം ആവശ്യകതയില്‍ 10 ശതമാനമാണ് ഇടിവുണ്ടായത്. ഈയാഴ്ച ഉപഭോഗത്തില്‍ കുത്തനെ ഇടിവുണ്ടാകുമെന്ന് കണക്കുകൂട്ടി, രാജ്യത്തെ ഏറ്റവുംവലി ഓയില്‍ മാര്‍ക്കറ്റിങ് കമ്പനിയായ ഇന്ത്യന്‍ ഓയില്‍ ഉത്പാദനത്തില്‍ 25 മുതല്‍ 30 ശതമാനംവരെ കുറവുവരുത്തിയിട്ടുണ്ട്.

എണ്ണമന്ത്രാലയം പെട്രോള്‍ പമ്പുകള്‍ അവശ്യസര്‍വീസില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അതുകൊണ്ടുതന്നെ പൊതുജനങ്ങള്‍ക്ക് പെട്രോളും ഡീസലും ലഭിക്കുന്നതിന് തടസ്സമുണ്ടാകില്ല.

Next Story

RELATED STORIES

Share it