India

തീരദേശ നിയമലംഘനം: നീരവ് മോദിയുടെ 100 കോടിയുടെ ബംഗ്ലാവ് പൊളിച്ചുമാറ്റും

അലിബാഗിലെ കിഹിം ബീച്ചിനോട് ചേര്‍ന്നുള്ള ബംഗ്ലാവിനു 33,000 ചതുരശ്ര അടി വിസ്തീര്‍ണമുണ്ട്.

തീരദേശ നിയമലംഘനം: നീരവ് മോദിയുടെ 100 കോടിയുടെ ബംഗ്ലാവ് പൊളിച്ചുമാറ്റും
X

മുംബൈ: പഞ്ചാബ് നാഷനല്‍ ബാങ്ക് തട്ടിപ്പ് കേസിലെ പ്രതിയും രത്‌നവ്യാപാരിയുമായ നീരവ് മോദിയുടെ 100 കോടിയുടെ ബംഗ്ലാവ് പൊളിച്ചു മാറ്റാന്‍ നിര്‍ദേശം. മഹാരാഷ്ട്ര അലിബാഗിലുള്ള ബംഗ്ലാവ് തീരദേശ നിയമങ്ങള്‍ ലംഘിച്ചാണ് നിര്‍മിച്ചതെന്നു കണ്ടെത്തിയതിനാലാണ് റായ്ഗഡ് ജില്ലാക്ടര്‍ സൂര്യവന്‍ഷി പൊളിച്ചുമാറ്റാന്‍ നിര്‍ദേശം നല്‍കിയത്. തീരദേശ പരിപാലന നിയന്ത്രണ ചട്ടം ലംഘിച്ചാണ് കൂറ്റന്‍ ബംഗ്ലാവ് നിര്‍മ്മിച്ചതെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ജില്ലാ ഭരണകൂടം നടപടി തുടങ്ങിയത്. മുംബൈ നഗരത്തില്‍നിന്ന് 90 കിലോമീറ്റര്‍ അകലെയുള്ള അലിബാഗിലെ കിഹിം ബീച്ചിനോട് ചേര്‍ന്നുള്ള ബംഗ്ലാവിനു 33,000 ചതുരശ്ര അടി വിസ്തീര്‍ണമുണ്ട്. റായ്ഗഡിലെ അനധികൃത കെട്ടിടങ്ങള്‍ പോളിച്ചുമാറ്റാന്‍ ഉത്തരവിടണമെന്നാവശ്യപ്പെട്ട് ബോംബെ ഹൈക്കോടതിയില്‍ നല്‍കിയ പൊതുതാല്‍പ്പര്യ ഹര്‍ജിയിലാണ് നടപടി.




Next Story

RELATED STORIES

Share it