India

'സവര്‍ണരെ വേദനിപ്പിച്ചത് പരാജയത്തിന് കാരണം'; ബിജെപി എംഎല്‍എ

സവര്‍ണരുടെ വികാരം വ്രണപ്പെടുത്തിക്കൊണ്ട് ബിജെപിക്ക് തിരഞ്ഞെടുപ്പുകള്‍ ജയിക്കാനാവില്ലെന്ന് ബൈരിയയില്‍ നിന്നുളള ബിജെപി എംഎല്‍എ സുരേന്ദ്ര സിങ് പറഞ്ഞു.

സവര്‍ണരെ വേദനിപ്പിച്ചത് പരാജയത്തിന് കാരണം; ബിജെപി എംഎല്‍എ
X

ന്യൂഡല്‍ഹി: പട്ടികജാതി/പട്ടികവര്‍ഗ നിയമഭേദഗതി കൊണ്ടുവന്ന് സവര്‍ണരെ വേദനിപ്പിച്ചതാണ് ബിജെപിയുടെ പരാജയത്തിന് കാരണമെന്ന് ബിജെപി എംഎല്‍എ. സവര്‍ണരുടെ വികാരം വ്രണപ്പെടുത്തിക്കൊണ്ട് ബിജെപിക്ക് തിരഞ്ഞെടുപ്പുകള്‍ ജയിക്കാനാവില്ലെന്ന് ബൈരിയയില്‍ നിന്നുളള ബിജെപി എംഎല്‍എ സുരേന്ദ്ര സിങ് പറഞ്ഞു. നിയമഭേദഗതി പാര്‍ട്ടിയുടെ ആത്മഹത്യാപരമായ തീരുമാനമായിരുന്നെന്ന് അദ്ദേഹം പറഞ്ഞു.

'ഉന്നതജാതിക്കാരുടെ വികാരം വ്രണപ്പെടുത്തി ഒരു തിരഞ്ഞെടുപ്പിലും ബിജെപിക്ക് ജയിക്കാനാവില്ല. പട്ടികജാതി/പട്ടികവര്‍ഗ്ഗ നിയമത്തില്‍ ഭേദഗതി വരുത്താനുളള തീരുമാനം ആത്മഹത്യാപരമായിരുന്നു എന്നാണ് ഇപ്പോള്‍ വ്യക്തമാവുന്നത്,' സിങ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. സവര്‍ണര്‍ ബിജെപിയെ താത്കാലികമായൊരു പാഠം പഠിപ്പിച്ചെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം.

ബിജെപി നിയമഭേദഗതി പുനഃപരിശോധിച്ചില്ലെങ്കില്‍ 2019ലെ തിരഞ്ഞെടുപ്പിലും സ്ഥിതി മറ്റൊന്നാകില്ല. ബിജെപിക്ക് പരമ്പരാഗതമായി ലഭിക്കുന്ന വോട്ടുകളാണ് സവര്‍ണരുടേതെന്നും അദ്ദേഹം പറഞ്ഞു.


Next Story

RELATED STORIES

Share it