India

തമിഴകത്ത് പ്രതിഷേധം ശക്തിപ്പെടുന്നു; വിലക്ക് ലംഘിച്ച് മദ്രാസ് ഐഐടി വിദ്യാര്‍ഥികളും

സമരത്തില്‍ പങ്കെടുക്കുന്ന വിദ്യാര്‍ഥികള്‍ക്കെതിരേ നടപടിയുണ്ടാകുമെന്ന് അധികൃതര്‍ അറിയിച്ചിരുന്നു. ഇത് വകവെക്കാതെ മദ്രാസ് ഐഐടി വിദ്യാര്‍ഥികള്‍ സമരത്തില്‍ പങ്കെടുക്കുന്നുണ്ട്.

തമിഴകത്ത് പ്രതിഷേധം ശക്തിപ്പെടുന്നു; വിലക്ക് ലംഘിച്ച് മദ്രാസ് ഐഐടി വിദ്യാര്‍ഥികളും
X

ചെന്നൈ: പൗരത്വ നിയമ ഭേദഗതിക്കെതിരേ തമിഴകത്ത് പ്രതിഷേധം ശക്തിപ്പെടുന്നു. ചെന്നൈയിലെ ബസന്ത് നഗറില്‍ നിരവധി സംഘടനങ്ങളുടെ നേതൃത്വത്തിലുള്ള പ്രതിഷേധ സമരം തുടങ്ങി. സിനിമ സംവിധായകന്‍ പാ രഞ്ജിത്തിന്റെ നേതൃത്വത്തിലുള്ള നീലം ഉള്‍പ്പെടെ രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക രംഗത്തെ നിരവധിപേർ സമരത്തില്‍ പങ്കെടുക്കുന്നുണ്ട്.

അതേസമയം, സമരത്തില്‍ പങ്കെടുക്കുന്നതിന് മദ്രാസ് ഐഐടി വിദ്യാര്‍ഥികള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. സമരത്തില്‍ പങ്കെടുക്കുന്ന വിദ്യാര്‍ഥികള്‍ക്കെതിരേ നടപടിയുണ്ടാകുമെന്ന് അധികൃതര്‍ അറിയിച്ചിരുന്നു. ഇത് വകവെക്കാതെ മദ്രാസ് ഐഐടി വിദ്യാര്‍ഥികള്‍ സമരത്തില്‍ പങ്കെടുക്കുന്നുണ്ട്. കൂടാതെ, മദ്രാസ് സര്‍വകലാശാല ഉള്‍പ്പടെ ചെന്നൈയിലെ മറ്റു കലാലയങ്ങളിലെ വിദ്യാര്‍ഥികളും പ്രതിഷേധത്തില്‍ പങ്കെടുക്കുന്നു.

നേരത്തെ ബസന്ത് നഗര്‍ ബീച്ചിലാണ് സമരപരിപാടികള്‍ നടത്തുന്നതിന് അനുമതി നല്‍കിയിരുന്നത്. എന്നാല്‍ പിന്നീട് പോലിസ് സ്ഥലം മാറ്റുകയായിരുന്നു. നാളെയാണ് ചെന്നൈയിലെ ഏറ്റവും വലിയ സമരമായ ഡിഎംകെയുടെ നേതൃത്വത്തിലുള്ള മഹാറാലി നടക്കുന്നത്. ഇതില്‍ എല്ലാ പ്രതിപക്ഷ പാര്‍ട്ടികളും അണിചേരും.

Next Story

RELATED STORIES

Share it