India

ബുൾബുൾ: ദുരിതബാധിത മേഖല സന്ദര്‍ശിക്കാന്‍ എത്തിയ കേന്ദ്രമന്ത്രിക്ക് നേരെ പ്രതിഷേധം

പ്രകൃതിക്ഷോഭത്തിന്റെ കെടുതി ഏറ്റവുമധികം നേരിടുന്ന നാംഖാനയില്‍ എത്തിയപ്പോഴാണ് ബാബുല്‍ സുപ്രിയയ്ക്ക് നേരെ പ്രതിഷേധം ഉണ്ടായത്.

ബുൾബുൾ: ദുരിതബാധിത മേഖല സന്ദര്‍ശിക്കാന്‍ എത്തിയ കേന്ദ്രമന്ത്രിക്ക് നേരെ പ്രതിഷേധം
X

കൊല്‍ക്കത്ത: ചുഴലിക്കാറ്റ് ദുരിതം വിതച്ച പ്രദേശങ്ങള്‍ സന്ദര്‍ശിക്കാന്‍ എത്തിയ കേന്ദ്രമന്ത്രി ബാബുല്‍ സുപ്രിയയ്ക്ക് നേരെ പ്രതിഷേധം. ബുള്‍ബുള്‍ ചുഴലിക്കാറ്റ് വീശിയടിച്ച പശ്ചിമബംഗാളിലെ തെക്ക് 24 പര്‍ഗാനാസിലെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ എത്തിയതാണ് ബാബുല്‍ സുപ്രിയ. തടിച്ചുകൂടിയ ജനക്കൂട്ടം ബാബുല്‍ സുപ്രിയയോട് തിരിച്ചുപോകാന്‍ ആവശ്യപ്പെട്ടു.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിര്‍ദേശപ്രകാരമാണ് ചുഴലിക്കാറ്റ് വീശിയടിച്ച ദുരിതബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാന്‍ താന്‍ ഇവിടെ എത്തിയതെന്ന് ബാബുല്‍ സുപ്രിയ പറഞ്ഞു. പ്രതിഷേധത്തിന് പിന്നില്‍ തൃണമൂല്‍ കോണ്‍ഗ്രസാണെന്നും അദ്ദേഹം ആരോപിച്ചു.

പ്രകൃതിക്ഷോഭത്തിന്റെ കെടുതി ഏറ്റവുമധികം നേരിടുന്ന നാംഖാനയില്‍ എത്തിയപ്പോഴാണ് ബാബുല്‍ സുപ്രിയയ്ക്ക് നേരെ പ്രതിഷേധം ഉണ്ടായത്. പ്രതിഷേധക്കാര്‍ മന്ത്രിയുടെ അകമ്പടി വാഹനങ്ങള്‍ തടഞ്ഞു. തുടര്‍ന്ന് പ്രതിഷേധക്കാര്‍ കരിങ്കൊടി ഉയര്‍ത്തിക്കാണിച്ചതായാണ് റിപോര്‍ട്ടുകള്‍.

സ്ഥിതിഗതികള്‍ വിലയിരുത്താന്‍ എത്തിയതാണെന്ന് മന്ത്രി വിശദീകരിക്കാന്‍ ശ്രമിച്ചുവെങ്കിലും, പ്രതിഷേധക്കാര്‍ തിരിച്ചുപോകാന്‍ ആവശ്യപ്പെടുകയായിരുന്നു. സന്ദര്‍ശനത്തിനിടെ, പ്രതിഷേധം ഉണ്ടാകുമെന്ന് താന്‍ പ്രതീക്ഷിച്ചിരുന്നു. പ്രതിഷേധക്കാര്‍ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണെന്നും അദ്ദേഹം ആരോപിച്ചു.

Next Story

RELATED STORIES

Share it