India

ആദായ നികുതി പരിധി അഞ്ച് ലക്ഷമാക്കിയേക്കും

സാമ്പത്തിക സംവരണത്തിന് പുറമേ ഇടക്കാല ബജറ്റില്‍ ഇടത്തരക്കാരെ ആകര്‍ഷിക്കാനുള്ള ചില പൊടിക്കൈകളാണ് ഒരുങ്ങുന്നത്.

ആദായ നികുതി പരിധി അഞ്ച് ലക്ഷമാക്കിയേക്കും
X

ന്യൂഡല്‍ഹി: ലോക്‌സഭ തിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം അവശേഷിക്കേ വോട്ടര്‍മാരെ ആകര്‍ഷിക്കാന്‍ അവസാന അടവും പയറ്റാനൊരുങ്ങി ബിജെപി സര്‍ക്കാര്‍. സാമ്പത്തിക സംവരണത്തിന് പുറമേ ഇടക്കാല ബജറ്റില്‍ ഇടത്തരക്കാരെ ആകര്‍ഷിക്കാനുള്ള ചില പൊടിക്കൈകളാണ് ഒരുങ്ങുന്നത്.

നിലവിലുള്ള ആദായ നികുതി പരിധി 2.5 ലക്ഷത്തില്‍നിന്ന് അഞ്ചുലക്ഷമായി ഉയര്‍ത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

വോട്ട് ഓണ്‍ അക്കൗണ്ട് ആയതിനാല്‍ പരോക്ഷ നികുതി നയത്തില്‍ മാറ്റമൊന്നും വരുത്തിയേക്കില്ല. കോര്‍പ്പറേറ്റ് ടാക്‌സ് ഒരുശതമാനത്തില്‍ തന്നെ നിലനിര്‍ത്തിയേക്കും.

ശമ്പള വരുമാനക്കാരെയും മധ്യവര്‍ഗക്കാരെയും ആകര്‍ഷിക്കുകയാണ് ലക്ഷ്യം. ഫെബ്രുവരി ഒന്നിനാകും ഇടക്കാല ബജറ്റ് അവതരിപ്പിക്കുക.

Next Story

RELATED STORIES

Share it