India

ചിലരുടെ പ്രവൃത്തിക്ക് ഒരു രാജ്യത്തെ കുറ്റപ്പെടുത്താനാവുമോയെന്ന്; നവ്‌ജ്യോത് സിങ് സിദ്ദുവിനെതിരേ ബഹിഷ്‌കരണ ആഹ്വാനം

ട്വിറ്റര്‍, ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം തുടങ്ങിയ സാമൂഹിക മാധ്യമങ്ങളിലൂടെ, സിദ്ദു അവതരിപ്പിക്കുന്ന കപില്‍ശര്‍മ ഷോ ബഹിഷ്‌കരിക്കണമെന്നും പരിപാടിയില്‍ നിന്ന് സിദ്ധുവിനെ മാറ്റണമെന്നും ആവശ്യപ്പെട്ട് നിരവധി പേരാണ് രംഗത്തെത്തിയിട്ടുള്ളത്

ചിലരുടെ പ്രവൃത്തിക്ക് ഒരു രാജ്യത്തെ കുറ്റപ്പെടുത്താനാവുമോയെന്ന്; നവ്‌ജ്യോത് സിങ് സിദ്ദുവിനെതിരേ ബഹിഷ്‌കരണ ആഹ്വാനം
X

അമൃത്‌സര്‍: കശ്മീരിലെ പുല്‍വാമയിലുണ്ടായ ആക്രമണം ഭീരുക്കളുടെ നടപടിയാണെന്നും ചിലരുടെ പ്രവൃത്തികള്‍ കാരണം ഒരു രാജ്യത്തെ കുറ്റപ്പെടുത്താനാവുമോയെന്നും പഞ്ചാബ് മന്ത്രിയും മുന്‍ ക്രിക്കറ്റ് താരവുമായ നവ്‌ജ്യോത് സിങ് സിദ്ദു. ഏതൊരു ആക്രമണവും അപലപനീയമാണ്. പുല്‍വാമ ആക്രമണത്തെയും ശക്തമായ ഭാഷയില്‍ അപലപിക്കുന്നു. ആക്രമണം ഭീരുത്വ നടപടിയാണ്. കുറ്റവാളികള്‍ ശിക്ഷിക്കപെടണം. എന്നാല്‍, ഒരുപറ്റം ആളുകളുടെയോ വ്യക്തിയുടെയോ നടപടിയുടെ പേരില്‍ ഒരു രാഷ്ട്രത്തെ കുറ്റപ്പെടുത്താനാവുമോയെന്നും പാക്കിസ്താനെ ഉദ്ദേശിച്ച് അദ്ദേഹം പറഞ്ഞു. ആക്രമണം ഇല്ലാതാക്കാന്‍ ചര്‍ച്ചയിലൂടെ സ്ഥായിയായ പരിഹാരം വേണം. എത്ര സൈനികരാണ് അവരുടെ ജീവന്‍ ബലിയര്‍പ്പിക്കുന്നത്. എത്രകാലം ഈ രക്തപ്പുഴ തുടരും. ഇത് ചെയ്യുന്നവര്‍ ശിക്ഷിക്കപ്പെടണമെന്നും അദ്ദേഹം പറഞ്ഞു.

പ്രസ്താവന പുറത്തുവന്നതോടെ, കോണ്‍ഗ്രസ് മന്ത്രിയായ നവ്‌ജ്യോത് സിങ് സിദ്ദു പാക് അനുകൂല പ്രസ്താവനയാണ് നടത്തുന്നതെന്നാരോപിച്ച് സാമൂഹിക മാധ്യമങ്ങളില്‍ വന്‍ പ്രതിഷേധം ഉയരുന്നുണ്ട്. ട്വിറ്റര്‍, ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം തുടങ്ങിയ സാമൂഹിക മാധ്യമങ്ങളിലൂടെ, സിദ്ദു അവതരിപ്പിക്കുന്ന കപില്‍ശര്‍മ ഷോ ബഹിഷ്‌കരിക്കണമെന്നും പരിപാടിയില്‍ നിന്ന് സിദ്ധുവിനെ മാറ്റണമെന്നും ആവശ്യപ്പെട്ട് നിരവധി പേരാണ് രംഗത്തെത്തിയിട്ടുള്ളത്. സിദ്ദുവിനെ ഒഴിവാക്കിയില്ലെങ്കില്‍ ചാനല്‍ സബ്‌സ്‌ക്രിപ്ഷന്‍ ഒഴിവാക്കുമെന്നും മുന്നറിയിപ്പ് നല്‍കുന്നുണ്ട്. ബോയ്‌കോട്ട് സിദ്ദു എന്ന പേരിലുള്ള ട്വിറ്റര്‍ കാംപയിന്‍ ശക്തമായി തുടരുകയാണ്. കഴിഞ്ഞ വര്‍ഷം പാക് പ്രധാനമന്ത്രിയും മുന്‍ ക്രിക്കറ്റ് താരവുമായ ഇംറാന്‍ ഖാനോടൊപ്പം സര്‍ക്കാര്‍ അനുമതിയില്ലാതെ പാകിസ്താനിലെ ഒരു ചടങ്ങില്‍ പങ്കെടുത്തതിനും സിദ്ദുവിനെതിരേ രൂക്ഷവിമര്‍ശനമുയര്‍ന്നിരുന്നു.




Next Story

RELATED STORIES

Share it