India

വീമ്പും കബളിപ്പിക്കലും വിടുവായത്തവും ഭീഷണിയും മോദി സര്‍ക്കാരിന്റെ തത്വശാസ്ത്രം: രാഹുല്‍

ഡല്‍ഹിയിലെ എഐസിസി ആസ്ഥാനത്ത് നടന്ന കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം

വീമ്പും കബളിപ്പിക്കലും വിടുവായത്തവും ഭീഷണിയും മോദി സര്‍ക്കാരിന്റെ തത്വശാസ്ത്രം: രാഹുല്‍
X

ന്യൂഡല്‍ഹി: രാജ്യത്തെ ജനാധിപത്യ-മതേതര റിപ്പബ്ലിക്കിന്റെ അടിത്തറ മോദി ഭരണത്തില്‍ വ്യവസ്ഥാപിത രീതിയില്‍ ആക്രമണത്തിനിരയായെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഡല്‍ഹിയിലെ എഐസിസി ആസ്ഥാനത്ത് നടന്ന കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭരണഘടനയുടെ യഥാര്‍ത്ഥ മൂല്യങ്ങളും തത്വങ്ങളും വ്യവസ്ഥകളും മോദി സര്‍ക്കാര്‍ തുടര്‍ച്ചയായ ആക്രമണത്തിന് വിധേയമാക്കി. കഴിഞ്ഞ അഞ്ച് വര്‍ഷക്കാലം നമ്മുടെ രാജ്യം നേരിട്ടത് അഭൂതപൂര്‍വമായ സാമ്പത്തിക സമ്മര്‍ദത്തിനും സാമൂഹികമായ പതനവുമാണ്. രാജ്യത്തെ സ്ഥാപനങ്ങളെ അട്ടിമറിച്ചു. രാഷ്ട്രീയ എതിരാളികെ വേട്ടയാടി. എതിര്‍ശബ്ദങ്ങളെ അടിച്ചമര്‍ത്തി. എല്ലാ സ്വാതന്ത്ര്യങ്ങളുടെയും അടിസ്ഥാനമായ അഭിപ്രായ സ്വാതന്ത്ര്യത്തെ വെട്ടിച്ചുരുക്കാനും നിശബ്ദമാക്കാനുമുള്ള ശ്രമങ്ങളാണ് നടന്നത്. പതിനാറാം ലോക്‌സഭ വളരെ ചരിത്രത്തിലേക്ക് കടയ്ക്കുമെന്ന് പറഞ്ഞ് കൊണ്ടാണ് രാഹുല്‍ ഗാന്ധി പ്രസംഗം തുടങ്ങിയത്. രാജ്യത്തുടനീളം ഭീതിയും വിദ്വേഷവും നിറഞ്ഞ ഒരു അന്തരീക്ഷമാണ് നിലനില്‍ക്കുന്നത്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ കത്തുകയാണ്. ജമ്മു കശ്മീരിന്റെ അപരവല്‍ക്കരണത്തിന്റെ തോത് പുതിയ ഉയരങ്ങളിലേക്ക് നീങ്ങുകയാണ്. രാജ്യത്തെ ദലിതുകള്‍, ആദിവാസികള്‍, ന്യൂനപക്ഷങ്ങള്‍ എന്നിവര്‍ ലക്ഷ്യംവയ്ക്കപ്പെടുന്നു. കര്‍ഷകര്‍ അഭൂതപൂര്‍വമായ ദുരിതം നേരിടുന്നു. രാജ്യത്തെ യുവാക്കള്‍ നിരാശയുടെ അഗാധതയിലാണ്. മുമ്പൊരിക്കലും സംഭവിക്കാത്ത തരത്തില്‍ തൊഴില്‍ മേഖല നശിപ്പിക്കപ്പെട്ടു. വീമ്പിളക്കി കബളിപ്പിക്കലും വിടുവായത്തവും ഭീഷണിപ്പടുത്തലുമാണ് മോദി സര്‍ക്കാരിന്റെ തത്വശാസ്ത്രം. പാര്‍ലമെന്റിനെ വരെ വളരെയധികം ദുര്‍ബലപ്പെടുത്തി. പാര്‍ലമെന്റില്‍ ചര്‍ച്ചകളുടെ വായ മൂടപ്പെട്ടു. സ്റ്റാന്റിങ് കമ്മിറ്റികളുടെ സ്ഥാപനം എല്ലാം അപ്രത്യക്ഷമായി. പാര്‍ലമെന്റിന്റെ ഇരു സഭകളുടെയും നിയമാനുസൃതമായ സൂഷ്മപരിശോധനയില്‍ നിന്ന് രക്ഷപ്പെടാന്‍, സുപ്രിംകോടതി ജഡ്ജി 'ഭരണഘടനയിലെ വഞ്ചന' എന്ന് വിശേഷിപ്പിച്ച മണി ബില്ല് സര്‍വ സാധാരണമാക്കി. 2014ലെ ജനവിധി ഒരു ചതിയായിരുന്നു എന്നുവരെ ഇപ്പോള്‍ ആഗോള തലത്തില്‍ സമ്മതിക്കപ്പെട്ടതാണ്. എന്നാല്‍, ഇതിനെ ഞാന്‍ അല്‍പം വ്യത്യസ്തമായാണ് നോക്കിക്കാണുന്നത്. ആ ജനവിധി വഞ്ചനയും നെറികേടും കാണിച്ച് നേടിയെടുത്തതാണ്. ഇത് പിന്നീട് തുറന്നുകാട്ടപ്പെടേണ്ടതായിരുന്നു. അതാണ് സംഭവിച്ചതെന്നും അദ്ദേഹം പറഞ്ഞു.
Next Story

RELATED STORIES

Share it