സഹപ്രവര്‍ത്തകയെ ലൈംഗികമായി പീഡിപ്പിച്ച പോലിസ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ
വിദിഷ ജില്ലയിലെ നസീറാബാദ് പോലിസ് സ്‌റ്റേഷനിലായിരുന്നു ആനന്ദ് ഗൗതമും യുവതിയും ജോലി ചെയ്തിരുന്നത്. ജൂണ്‍ 15നാണ് കേസിനാസ്പദമായ സംഭവം നടന്നത്.

ഭോപ്പാല്‍: സഹപ്രവര്‍ത്തകയെ ലൈംഗികമായി പീഡിപ്പിച്ച പോലിസ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ. മധ്യപ്രദേശ് തലസ്ഥാനമായ ഭോപ്പാലിലെ വിദിഷിയിലാണ് സംഭവം. യുവതിയുടെ പരാതിയില്‍ വിദിഷിയിലെ സിവില്‍ പോലിസ് ഉദ്യോഗസ്ഥനായ ആനന്ദ് ഗൗതമിനെതിരേയാണ് കേസെടുത്തിരിക്കുന്നത്.
വിദിഷ ജില്ലയിലെ നസീറാബാദ് പോലിസ് സ്‌റ്റേഷനിലായിരുന്നു ആനന്ദ് ഗൗതമും യുവതിയും ജോലി ചെയ്തിരുന്നത്. ജൂണ്‍ 15നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ജോലിക്ക് ശേഷം ആനന്ദിനൊപ്പം സഹോദരിയെ കാത്ത് നില്‍ക്കുകയായിരുന്നു യുവതി. ശാരീരിക അസ്വസ്ഥത തോന്നി ബാത്ത്റൂമില്‍ പോകണമെന്ന് പറഞ്ഞ യുവതിയെ ആനന്ദ് അടുത്തുള്ള ഹോട്ടലിലേക്ക് കൂട്ടിക്കൊണ്ടു പോവുകയായിരുന്നു.
ആനന്ദ് ഹോട്ടലില്‍ മുറിയെടുത്ത് മയക്കു മരുന്ന് നല്‍കി മയക്കി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് യുവതി പോലിസിന് നല്‍കിയ പരാതിയില്‍ പറയുന്നത്. പീഡന ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്നും ലൈംഗിക ബന്ധത്തിന് വിസമ്മതിച്ചാല്‍ മുഖത്ത് ആസിഡ് ഒഴിക്കുമെന്ന് നിരന്തരമായി ഭീഷണിപ്പെടുത്തിയിരുന്നതായും യുവതി പോലിസിനോട് പറഞ്ഞു.
RELATED STORIES
സംഘപരിവാറിനെതിരേ എല്ലാ വിഭാഗങ്ങളും ഒരുമിക്കണം: എസ്ഡിപിഐ
27 May 2022 4:16 PM GMT'കോടതിയുടെ ആ ഞെട്ടല്‍ ഏകപക്ഷീയമാണ്, വല്ലാത്ത വേട്ടയാണ്, തുറന്ന...
27 May 2022 4:14 PM GMTവില വര്‍ധന: തക്കാളി സമരം സംഘടിപ്പിച്ച് എസ്ഡിപിഐ
27 May 2022 3:57 PM GMTഗ്യാന്‍വാപി മസ്ജിദ് കേസ്: ഫോട്ടോ, വീഡിയോ ഉള്ളടക്കം വെളിപ്പെടുത്തുന്നത് ...
27 May 2022 3:41 PM GMTഅടിമവേലയെ എതിര്‍ത്ത ദലിത് യുവാവിനെ പശുത്തൊഴുത്തില്‍ ചങ്ങലയില്‍...
27 May 2022 3:33 PM GMTലഡാക്കിലെ സൈനിക വാഹനാപകടം; മരിച്ചവരില്‍ പരപ്പനങ്ങാടി സ്വദേശി മുഹമ്മദ്...
27 May 2022 3:23 PM GMT