India

ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിന് ഡല്‍ഹിയില്‍ പ്രവേശിക്കാന്‍ കോടതിയുടെ അനുമതി

ഡല്‍ഹിയില്‍ പ്രവേശിക്കുന്നതിന് 24 മണിക്കൂര്‍ മുമ്പായി ഡല്‍ഹിയിലെ പരിപാടികളുടെ വിശദമായ വിവരങ്ങള്‍ പോലിസിനെ അറിയിച്ചിരിക്കണമെന്ന് കോടതി നിര്‍ദേശിച്ചിട്ടുണ്ട്

ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിന് ഡല്‍ഹിയില്‍ പ്രവേശിക്കാന്‍ കോടതിയുടെ അനുമതി
X

ന്യൂഡല്‍ഹി: ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിന് ഡല്‍ഹിയില്‍ പ്രവേശിക്കാന്‍ കോടതിയുടെ അനുമതി. ഡല്‍ഹി തീസ് ഹസാരി കോടതിയാണ് ചന്ദ്രശേഖര്‍ ആസാദിന്റെ ജാമ്യ വ്യവസ്ഥയില്‍ ഇളവ് അനുവദിച്ചത്. നാല് ആഴ്ച ഡല്‍ഹിയില്‍ പ്രവേശിക്കാന്‍ പാടില്ലെന്നായിരുന്നു കോടതി നേരത്തെ ഉപാധി വച്ചത്‌.

ഡല്‍ഹിയില്‍ പ്രവേശിക്കുന്നതിന് 24 മണിക്കൂര്‍ മുമ്പായി ഡല്‍ഹിയിലെ പരിപാടികളുടെ വിശദമായ വിവരങ്ങള്‍ പോലിസിനെ അറിയിച്ചിരിക്കണമെന്ന് കോടതി നിര്‍ദേശിച്ചിട്ടുണ്ട്. പൗരത്വ ഭേദഗതി നിയമത്തിനെതിരായി നടന്ന പ്രതിഷേധത്തിന്റെ പേരില്‍ ഡിസംബര്‍ 21നാണ് ചന്ദ്രശേഖര്‍ ആസാദിനെ അറസ്റ്റ് ചെയ്തത്. ഡല്‍ഹി ജമാ മസ്ജിദില്‍ നടന്ന പ്രതിഷേധത്തെ തുടര്‍ന്ന് കലാപം സൃഷ്ടിക്കല്‍, അക്രമത്തിന് പ്രേരിപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് ചന്ദ്രശേഖര്‍ ആസാദിനെതിരേ ചുമത്തിയിരുന്നത്.

തുടര്‍ന്ന് കഴിഞ്ഞ ആഴ്ചയാണ് അദ്ദേഹത്തിന് ജാമ്യം ലഭിച്ചത്. ഭരണഘടനയനുസരിച്ച് സമാധാനപരമായി പ്രതിഷേധിക്കാന്‍ അദ്ദേഹത്തിന് അവകാശമുണ്ടെന്നും മറിച്ചെന്തെങ്കിലും ചെയ്തതിന് തെളിവില്ലെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു. ആസാദിന്റെ ജാമ്യ വ്യവസ്ഥകള്‍ പുനപ്പരിശോധിക്കണമെന്നാവശ്യപ്പെട്ട് ശനിയാഴ്ചയാണ് ഹരജി സമര്‍പ്പിച്ചത്. ജാമ്യ വ്യവസ്ഥകള്‍ തിരഞ്ഞെടുപ്പില്‍ പങ്കാളിത്തം വഹിക്കുന്നതടക്കമുള്ള മൗലികാവകാശത്തിന്റെ ലംഘനമാണ്. ഡല്‍ഹി എയിംസില്‍ അദ്ദേഹം ചികിത്സ തേടുന്നുണ്ടെന്നും ഹരജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

Next Story

RELATED STORIES

Share it