പ്രണബിന് ഭാരതരത്‌ന നല്‍കിയത് ആര്‍എസ്എസ് ആസ്ഥാനം സന്ദര്‍ശിച്ചതിനെന്നു ജെഡിഎസ്
പ്രണബിനേക്കാള്‍ അര്‍ഹതയുള്ള നിരവധി പേരുണ്ട്. ബിജു പട്‌നായിക്ക്, കാന്‍ഷി റാം തുടങ്ങിയവര്‍ ജനങ്ങള്‍ക്കു വേണ്ടി പ്രവര്‍ത്തിച്ചവരാണ്.
BY BSR25 Jan 2019 7:24 PM GMT

X
BSR25 Jan 2019 7:24 PM GMT
ന്യൂഡല്‍ഹി: ആര്‍എസ്എസിന്റെ നാഗ്പൂരിലെ ആസ്ഥാനം സന്ദര്‍ശിച്ച് സംഘപരിവാര സ്ഥാപകന്‍ ഹെഡ്‌ഗേവാറിനെ രാജ്യത്തിന്റെ മകന്‍ എന്ന് വിശേഷിപ്പിച്ചതിനാണു പ്രണബ് മുഖര്‍ജിക്ക് ഭാരതരത്‌ന നല്‍കിയതെന്ന് ജനതാദള്‍(സെക്കുലര്‍) നേതാവ് ഡാനിഷ് അലി പറഞ്ഞു. കര്‍ണാടകയിലെ ശിവകുമാര സ്വാമി സിദ്ധഗംഗയ്ക്കു മരണാനന്തര ബഹുമതിയായി പുരസ്‌കാരം നല്‍കാത്തത് പ്രതിഷേധാര്‍ഹമാണ്. പ്രണബിനേക്കാള്‍ അര്‍ഹതയുള്ള നിരവധി പേരുണ്ട്. ബിജു പട്‌നായിക്ക്, കാന്‍ഷി റാം തുടങ്ങിയവര്‍ ജനങ്ങള്‍ക്കു വേണ്ടി പ്രവര്‍ത്തിച്ചവരാണ്. ശ്രീ ശ്രീ ശിവകുമാര സ്വാമി സാമൂഹിക ക്ഷേമ രംഗത്തെ ഇതിഹാസമായിരുന്നു. അദ്ദേഹത്തിന് പുരസ്‌കാരം നിഷേധിച്ചതിനു കര്‍ണാടകയില്‍ ജനങ്ങള്‍ ബിജെപിയെ പാഠം പഠിപ്പിക്കുമെന്നും ഡാനിഷ് അലി പറഞ്ഞു.
Next Story
RELATED STORIES
കോണ്‍ക്രീറ്റ് സ്ലാബുകള്‍ നീക്കണം: മനുഷ്യാവകാശ കമ്മീഷന്
18 May 2022 1:14 PM GMTവീട് കുത്തി തുറന്ന് മോഷണം:നിരവധി മോഷണ കേസിലെ പ്രതിയുള്‍പ്പെടെ രണ്ട്...
18 May 2022 1:14 PM GMTതാമരശേരി ചുരത്തില്‍ ടാങ്കര്‍ ലോറി മറിഞ്ഞു
18 May 2022 12:59 PM GMTനിരീശ്വരവാദികള്‍ ക്രൈസ്തവ പെണ്‍കുട്ടികളെ ലക്ഷ്യംവയ്ക്കുന്നു: തൃശൂര്‍...
18 May 2022 12:55 PM GMTമാളയില്‍ ലൈഫ് മിഷന് മുഖേന പൂര്‍ത്തീകരിച്ച വീടുകളുടെ താക്കോല്‍ ദാനം...
18 May 2022 12:53 PM GMTയുപിയില്‍ മദ്റസകള്ക്കുളള ധനസഹായം നിര്‍ത്തലാക്കി
18 May 2022 12:42 PM GMT