Top

ബാങ്കിങ് റഗുലേഷന്‍ നിയമ ഭേദഗതി സഹകരണ ബാങ്കിങ് മേഖലയെ തകര്‍ക്കുമെന്ന് എന്‍കെ പ്രേമചന്ദ്രന്‍ എംപി

ബാങ്കിങ് റഗുലേഷന്‍ നിയമങ്ങളില്‍ നിന്നും ചില ഇളവുകള്‍ നല്‍കാന്‍ റിസര്‍വ് ബാങ്കിന് നല്‍കുന്ന വിവേചനാധികാരം രാഷ്ട്രീയമായി ദുരുപയോഗം ചെയ്യപ്പെടും.

ബാങ്കിങ് റഗുലേഷന്‍ നിയമ ഭേദഗതി സഹകരണ ബാങ്കിങ് മേഖലയെ തകര്‍ക്കുമെന്ന് എന്‍കെ പ്രേമചന്ദ്രന്‍ എംപി
X

ന്യൂഡൽഹി: ബാങ്കിങ് റഗുലേഷന്‍ നിയമ ഭേദഗതി സഹകരണ ബാങ്കിങ് മേഖലയുടെ സ്വയംഭരണാവകാശത്തെ തകര്‍ക്കുമെന്ന് എന്‍കെ പ്രേമചന്ദ്രന്‍ എംപി ലോകസഭയില്‍ പറഞ്ഞു. സംസ്ഥാനങ്ങളുടെ അധികാരത്തിന്‍ മേലുളള കടന്നുകയറ്റമാണ് പുതിയ നിയമ ഭേദഗതി. പ്രാഥമിക സഹകരണ വായ്പാ സംഘങ്ങളുടെ നിലനില്‍പ്പ് പ്രതിസന്ധിയിലാക്കുന്നതാണ് നിയമ ഭേദഗതിയെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

ബാങ്കിങ് മേഖലയുടെ റഗുലേറ്റര്‍ ആയ റിസര്‍വ് ബാങ്കിന് സഹകരണ ബാങ്കുകളുടെ ഭരണ നിയന്ത്രണാധികാരം നല്‍കുന്നത് ഗുരുതരമായ പ്രത്യാഘാതങ്ങള്‍ക്കു വഴി തെളിക്കും. ബാങ്കിങ് റഗുലേഷന്‍ നിയമങ്ങളില്‍ നിന്നും ചില ഇളവുകള്‍ നല്‍കാന്‍ റിസര്‍വ് ബാങ്കിന് നല്‍കുന്ന വിവേചനാധികാരം രാഷ്ട്രീയമായി ദുരുപയോഗം ചെയ്യപ്പെടും.

സംസ്ഥാനങ്ങളുടെ അനുമതിയോടെ മാത്രമെ സഹകരണ ബാങ്കുകളെ പിരിച്ചുവിടാവു എന്നതുള്‍പ്പെടെ പ്രേമചന്ദ്രന്‍ അവതരിപ്പിച്ച ആറ് ഭേദഗതികള്‍ ശബ്ദവോട്ടോടെ തളളി ബില്‍ ലോകസഭ പാസാക്കി.

Next Story

RELATED STORIES

Share it