India

അരുണാചലില്‍ ബിജെപിക്ക് തിരിച്ചടി; മുന്‍ മുഖ്യമന്ത്രി തൃണമൂലിലേക്ക്

ജനുവരി 19ന് കൊല്‍ക്കത്തയില്‍ നടക്കുന്ന പ്രതിപക്ഷ കക്ഷികളുടെ മഹാറാലിയില്‍ അദ്ദേഹം പങ്കെടുക്കുമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് അറിയിച്ചു.

അരുണാചലില്‍ ബിജെപിക്ക് തിരിച്ചടി; മുന്‍ മുഖ്യമന്ത്രി തൃണമൂലിലേക്ക്
X

കൊല്‍ക്കത്ത: അരുണാചല്‍ പ്രദേശില്‍ ലോക്‌സഭ തിരഞ്ഞെടുപ്പിനൊപ്പം നിയമസഭ തിരഞ്ഞെടുപ്പും നടക്കാനിരിക്കെ ബിജെപിക്ക് വന്‍ തിരിച്ചടി. ബിജെപിയില്‍ രാജിവച്ച അരുണാചല്‍ പ്രദേശ് മുന്‍ മുഖ്യമന്ത്രി ഗെഗോങ് അപാങ് തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേരുമെന്നുറപ്പായി. ജനുവരി 19ന് കൊല്‍ക്കത്തയില്‍ നടക്കുന്ന പ്രതിപക്ഷ കക്ഷികളുടെ മഹാറാലിയില്‍ അദ്ദേഹം പങ്കെടുക്കുമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് അറിയിച്ചു. അരുണാചല്‍ കോണ്‍ഗ്രസിലും പിന്നീട് ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎയിലുമായി 22 വര്‍ഷം അരുണാചല്‍ പ്രദേശ് മുഖ്യമന്ത്രിയായിരുന്നു ഇദ്ദേഹം ഈയിടെയാണ് എന്‍ഡിഎയുമായി പിണങ്ങി വീണ്ടും കോണ്‍ഗ്രസിലെത്തിയത്. ബിജെപി സംസ്ഥാന ഘടകത്തിലെ അഭിപ്രായ വ്യത്യാസങ്ങളാണ് അപാങിന്റെ രാജിയില്‍ കലാശിച്ചതെന്നാണു വിവരം. സംസ്ഥാനത്തെ ബിജെപി നേതാക്കള്‍ കൂടുമാറുമെന്ന് അരുണാചല്‍ പ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷന്‍ ടാകം സഞ്ജയ് കഴിഞ്ഞ ദിവസം നടത്തിയ പ്രസ്താവനക്ക് പിന്നാലെയാണ് രാജി. നേരത്തേ കോണ്‍ഗ്രസിലും ബിജെപിയിലുമായി ഏഴുതവണ ഇദ്ദേഹം എംഎല്‍എയായിരുന്നു. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ആദ്യമായി ബിജെപിക്ക് അധികാരം നേടിക്കൊടുത്തത് ഇദ്ദേഹമാണ്. മുഖ്യമന്ത്രിയായും എംഎല്‍എയായും കരുത്ത് തെളിയിച്ച ഇദ്ദേഹം 2010ല്‍ ആയിരം കോടി രൂപയുടെ അഴിമതിക്കേസില്‍ അറസ്റ്റിലായ ശേഷമാണ് കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്നത്.




Next Story

RELATED STORIES

Share it