India

ഭരണഘടനയുടെ 370ാം അനുച്ഛേദം റദ്ദാക്കിയത് ചരിത്രമുന്നേറ്റമെന്ന് കരസേനാ മേധാവി

തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്നവരെ പ്രതിരോധിക്കാൻ ഞങ്ങൾക്ക് നിരവധി മാർഗങ്ങളുണ്ട്, അവ ഉപയോഗിക്കാൻ ഞങ്ങൾ മടിക്കില്ല

ഭരണഘടനയുടെ 370ാം അനുച്ഛേദം റദ്ദാക്കിയത് ചരിത്രമുന്നേറ്റമെന്ന് കരസേനാ മേധാവി
X

ന്യൂഡല്‍ഹി: ഭരണഘടനയുടെ 370ാം അനുച്ഛേദം റദ്ദാക്കിയത് ചരിത്രമുന്നേറ്റമെന്ന് കരസേനാ മേധാവി എംഎം നരവാനെ. ഇത് കശ്മീരിനെ രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളുമായി ബന്ധിപ്പിക്കുമെന്നും നരവാനെ പറഞ്ഞു. ന്യൂഡൽഹിയിൽ നടന്ന ആർമി ഡേ ചടങ്ങിൽ സംസാരിക്കുകയായിരുന്നു നരവാനെ.

ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയത് ജമ്മുകശ്മീരിനെ രാജ്യത്തിന്റെ മറ്റുഭാഗങ്ങളുമായി ബന്ധിപ്പിക്കുന്ന നടപടിയാണ്. ഈ നടപടി പടിഞ്ഞാറന്‍ അയല്‍രാജ്യത്തെയും അവരുടെ പ്രതിനിധികളുടെ ആസൂത്രണങ്ങളെയും പ്രതികൂലമായാണ് ബാധിച്ചത്. ആര്‍ട്ടിക്കിള്‍ റദ്ദാക്കിയ നടപടി ജമ്മു കശ്മീരിനെ രാജ്യത്തിന്റെ മറ്റുഭാഗങ്ങളുമായി സമന്വയിപ്പിക്കാന്‍ സഹായിക്കുമെന്നും നരവാനെ വ്യക്തമാക്കി.

സായുധ സേനയ്ക്ക് തീവ്രവാദത്തിനെതിരേ സഹിഷ്ണുതയില്ലെന്ന് നരവാനെ പറഞ്ഞു. തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്നവരെ പ്രതിരോധിക്കാൻ ഞങ്ങൾക്ക് നിരവധി മാർഗങ്ങളുണ്ട്, അവ ഉപയോഗിക്കാൻ ഞങ്ങൾ മടിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

ഭാവിയിലെ യുദ്ധരീതികളിലേക്കും ഞങ്ങൾ ശ്രദ്ധിക്കുന്നുണ്ട്. ബഹിരാകാശ, സൈബർ, പ്രത്യേക ഓപറേഷനുകൾ, ഇലക്ട്രോണിക് യുദ്ധം എന്നിവ കൈകാര്യം ചെയ്യാനുള്ള ശക്തി വർദ്ധിപ്പിക്കുകയാണെന്നും നരവാനെ കൂട്ടിച്ചേർത്തു. 2019 ആഗസ്തിലാണ് ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയത്.

Next Story

RELATED STORIES

Share it