പൗരത്വ നിയമ ഭേദഗതി നടപ്പാക്കരുത്: എപിസിആര്‍ഐ സുപ്രിംകോടതിയില്‍
പുതിയ പൗരത്വ നിയമം ചില മതങ്ങള്‍ക്ക് പൗരത്വത്തിന് അര്‍ഹത നല്‍കുന്നുണ്ട്, ഇത് മതേതരത്വത്തിന് വിരുദ്ധവും ഭരണഘടനയുടെ അടിസ്ഥാന ഘടനയെ ലംഘിക്കുന്നതുമാണെന്ന് ഹരജിയില്‍ പറയുന്നു.

ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതി നടപ്പാക്കരുതെന്ന് ആവശ്യപ്പെട്ട് അസോസിയേഷന്‍ ഫോര്‍ പ്രൊട്ടക്ഷന്‍ ഓഫ് സിവില്‍ റൈറ്റ്‌സ് ഓഫ് ഇന്ത്യ സുപ്രിംകോടതിയില്‍. പൗരത്വ നിയമ ഭേദഗതി ഭരണഘടനാ വിരുദ്ധമാണെന്ന് ഹരജിയില്‍ പറയുന്നു. എപിസിആറിന് വേണ്ടി റഫീക്ക് അഹമ്മദ്, അഭിഭാഷകന്‍ ഷൊഇബ് ഇനാംദാര്‍ എന്നിവരാണ് മുതിര്‍ന്ന അഭിഭാഷകന്‍ ഇജാസ് മക്ബൂല്‍ മുഖേന ഹരജി സമര്‍പ്പിച്ചത്.
പൗരത്വ നിയമ ഭേദഗതി റദ്ദാക്കണമെന്ന് ഹരജിയില്‍ പരാതിക്കാര്‍ ആവശ്യപ്പെടുന്നു. ഇന്ത്യന്‍ ഭരണഘടനയുടെ അടിസ്ഥാന മനോഭാവത്തിനും മനുഷ്യാവകാശങ്ങള്‍ക്കും വിരുദ്ധമാണ് പൗരത്വ നിയമം. മതത്തിന്റെ അടിസ്ഥാനത്തില്‍ പൗരത്വം നല്‍കാന്‍ കഴിയില്ലെന്നും എപിസിആര്‍ ഹരജിയില്‍ ചൂണ്ടിക്കാട്ടുന്നു.
ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 13,14,15,21, 51 (സി), 51എ എന്നിവയുടെ നഗ്നമായ ലംഘനമാണ് പൗരത്വ നിയമ ഭേദഗതി. ഇന്ത്യ ഒപ്പുവച്ച 1990ലെ ഐക്യ രാഷ്ട്രസഭയുടെ കുട്ടികളുടെ അവകാശങ്ങള്‍ക്കായുള്ള കണ്‍വെന്‍ഷന്റെ ലംഘനമാണ്. പുതിയ പൗരത്വ നിയമം ചില മതങ്ങള്‍ക്ക് പൗരത്വത്തിന് അര്‍ഹത നല്‍കുന്നുണ്ട്, ഇത് മതേതരത്വത്തിന് വിരുദ്ധവും ഭരണഘടനയുടെ അടിസ്ഥാന ഘടനയെ ലംഘിക്കുന്നതുമാണെന്ന് ഹരജിയില്‍ പറയുന്നു.
പൗരത്വ നിയമ ഭേദഗതിക്കെതിരേ മറ്റ് നിരവധി ഹരജികളും സുപ്രിംകോടതിയില്‍ സമര്‍പ്പിക്കപ്പെട്ടിട്ടുണ്ട്. നിയമത്തിന്റെ ഭരണഘടനാ സാധുതയെ ചോദ്യം ചെയ്യുന്ന ഹരജികള്‍ പരിഗണിക്കാന്‍ സുപ്രിംകോടതി ഡിസംബര്‍ 18 ന് തീരുമാനിച്ചിരുന്നുവെങ്കിലും സ്‌റ്റേ ചെയ്യാന്‍ വിസമ്മതിച്ചിരുന്നു. രാജ്യത്തുടനീളം പ്രതിഷേധം ഉയര്‍ന്നുവന്നതിന് പിന്നാലെയാണ് സുപ്രിംകോടതി ഹരജികള്‍ പരിഗണിച്ചത്.
RELATED STORIES
തൃശൂരില്‍ കൂട്ടത്തോടെ ബിജെപിയിലേക്ക് ചേക്കേറി കോണ്‍ഗ്രസ് നേതാക്കള്‍
23 May 2022 10:06 AM GMTനടിയെ ആക്രമിച്ച കേസ്: നീതി ഉറപ്പാക്കാന്‍ ഇടപെടണമെന്ന്; ഹരജിയുമായി...
23 May 2022 9:52 AM GMTവിസ്മയ കേസ്:കോടതി വിധി സ്വാഗതാര്‍ഹം,സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കുള്ള...
23 May 2022 8:40 AM GMTആശ വര്‍ക്കര്‍മാര്‍ക്ക് ലോകാരോഗ്യ സംഘടനാ പുരസ്കാരം
23 May 2022 5:57 AM GMTകൊവിഡ് വ്യാപനം; ഇന്ത്യയടക്കം 16 രാജ്യങ്ങളിലേക്കുള്ള യാത്ര വിലക്കി സൗദി
23 May 2022 4:00 AM GMTകൊച്ചി ഹെറോയിന്‍ വേട്ട; 20 പ്രതികളെയും റവന്യൂ ഇന്റലിജന്‍സ് ചോദ്യം...
23 May 2022 2:55 AM GMT